Posts

പബ്ജിക്ക് പകരക്കാരനാവാൻ പൂർണ ഭാരതീയനായ ഫൗ-ജി; വരുമാനത്തിൽ 20 ശതമാനം വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന്

Image
 പബ്ജിക്ക് പകരക്കാരനാവാൻ പൂർണ ഭാരതീയനായ ഫൗ-ജി; വരുമാനത്തിൽ 20 ശതമാനം വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് പബ്ജി നിരോധിച്ചതിനു പിന്നാലെ സമാനമായ മൾട്ടിപ്ലെയർ ആക്ഷൻ ഗെയിമുമായി ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഗെയിമിങ് പബ്ലിഷർ. പൂർണമായും ഇന്ത്യയിൽ രൂപം നൽകിയ ഗെയിമിൻ്റെ പേര് ഫൗ-ജി (ഫിയർലെസ് ആൻഡ് യുണൈറ്റഡ്-ഗാർഡ്സ്) എന്നാണ്. ബോളിവുഡ് നടൻ അക്ഷയ് കുമാർ ആണ് ഫൗ-ജിയുടെ മെൻ്റർ. ഗെയിമിൽ നിന്ന് ലഭിക്കുന്നതിൻ്റെ 20 ശതമാനം തുക ‘ഭാരത് കെ വീർ’ ട്രസ്റ്റിലേക്കാണ്. രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിനുള്ള സഹായമാണ് ഈ ട്രസ്റ്റ് നൽകുന്നത്.

JOB VACANCY

Image
 പ്രോജക്ട് അസിസ്റ്റന്റ് നിയമനം വയനാട് ജില്ലയില്‍ വനിതാ ശിശുവികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയില്‍ ഒഴിവുള്ള ജില്ലാ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത മാനേജ്മെന്റ് /സാമൂഹ്യശാസ്ത്രം/ന്യൂട്രീഷ്യന്‍ എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദം /ബിരുദം/ഡിപ്ലോമ. അവസാന തീയതി സെപ്തംബര്‍ 18. വിലാസം: പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐസിഡിഎസ് സെല്‍, സിവില്‍സ്റ്റേഷന്‍, കല്‍പ്പറ്റ നോര്‍ത്ത് – പി.ഒ, 673122. ഫോണ്‍: 04936 204833.

BREAKING NEWS പ്രത്യേക ട്രെയിൻ സർവീസ്

Image
 ഡിഫൻസ്, നേവൽ അക്കാഡമി പ്രവേശന പരീക്ഷ: പ്രത്യേക ട്രെയിൻ സർവീസ് നടത്തും നാഷണൽ ഡിഫൻസ് അക്കാഡമി, നേവൽ അക്കാഡമി പ്രവേശന പരീക്ഷകളുടെ കേരളത്തിലെ കേന്ദ്രങ്ങളായ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സെപ്റ്റംബർ 5, 6 തീയതികളിൽ ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തും. ആറിനാണ് യു. പി. എസ്. സി പരീക്ഷകൾ നടക്കുന്നത്. കാസർകോട് നിന്നാണ് അൺ റിസർവ്ഡ് ട്രെയിനുകൾ പുറപ്പെടുക. ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ കാസർകോട് നിന്ന് അഞ്ചിന് വൈകിട്ട് 6.30ന് പുറപ്പെട്ട് ആറിന് പുലർച്ചെ 5.25ന് തിരുവനന്തപുരത്തെത്തും. ആറിന് രാത്രി 9 മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന ട്രെയിൻ ഏഴിന് രാവിലെ 7.55ന് കാസർകോടെത്തും. എറണാകുളം ജംഗ്ഷനിലേക്കുള്ള ട്രെയിൻ അഞ്ചിന് രാത്രി 9.35ന് കാസർകോട് നിന്ന് പുറപ്പെട്ട് ആറിന് പുലർച്ചെ 4.50ന് എത്തിച്ചേരും. ആറിന് രാത്രി 11.35ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ ഏഴിന് പുലർച്ചെ 6.50ന് കാസർകോടെത്തും.

ഗസ്റ്റ് ലക്ചറർ പാനലിലേക്ക് അപേക്ഷിക്കാം

 ഗസ്റ്റ് ലക്ചറർ പാനലിലേക്ക് അപേക്ഷിക്കാം ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂളിൽ എം.ടെക് കമ്പ്യൂട്ടർ സയൻസ്, സിവിൽ, ഇല്കട്രോണിക്‌സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ബിരുദധാരികളിൽ നിന്നും, എം.എസ്‌സി മാത്തമാറ്റിക്‌സ് ബിരുദധാരികളിൽ നിന്നും കരാർ അടിസ്ഥാനത്തിൽ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവർ ബയോഡേറ്റ സഹിതം mfstvm.job@gmail.com  ലേക്കോ, ഓഫീസർ ഇൻ ചാർജ്, സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം ക്യാമ്പസ്, പി.എം.ജി ജംഗ്ഷൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തലോ സ്ഥാപനത്തിൽ നേരിട്ടോ 30നു മുൻപ് അപേക്ഷിക്കണം. ഫോൺ: 0471 2307733, 8547005050. കൂടുതൽ വിവരങ്ങൾക്ക് www.modelfinishingschool.org

ശുചിത്വമിഷനിൽ ഡെപ്യൂട്ടേഷൻ നിയമനം

 ശുചിത്വമിഷനിൽ ഡെപ്യൂട്ടേഷൻ നിയമനം തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുളള ജില്ലാ ശുചിത്വമിഷനുകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ തസ്തികകളിൽ ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താത്പര്യമുളള ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്ററുടെ (ഐ.ഇ.സി) ഓരോ ഒഴിവിലേക്കും എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്ററുടെ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുളളത്. അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) തസ്തികയിൽ അപേക്ഷിക്കുന്നവർ 35700-65400 ശമ്പള സ്‌കെയിലിൽ സംസ്ഥാന സർക്കാർ സർവീസിൽ ജോലിചെയ്യുന്നവരും സയൻസ് ബിരുദധാരികളോ, സിവിൽ എൻജിനിയറിങ് ഡിപ്ലോമ/ബിരുദധാരികളോ ആയിരിക്കണം. അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (ഐ.ഇ.സി) തസ്തികയിൽ അപേക്ഷിക്കുന്നവർ 27,800-59,400 എന്ന ശമ്പള സ്‌കെയിൽ ജോലിചെയ്യുന്നവരും, വിവര വിജ്ഞാന വ്യാപന പ്രവർത്തന മേഖലയിൽ താത്പര്യമുളളവരുമാകണം. താത്പര്യമുളളവർ നിലവിലെ ...

നോർക്ക റിക്രൂട്ട്മെൻ്റ്: മാലിദ്വീപിൽ ഡോക്ടർ, നഴ്സ് അവസരം

Image
 നോർക്ക റിക്രൂട്ട്മെൻ്റ്: മാലിദ്വീപിൽ ഡോക്ടർ, നഴ്സ് അവസരം      മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തിൻ്റെ കീഴിലുള്ള വിവിധ ആശുപത്രികളിൽ ഡോക്ടർ/ നഴ്സുമാരുടെ ഒഴിവിലേക്ക് നോർക്ക റൂട്ട്സ് തെരഞ്ഞെടുപ്പ് നടത്തുന്നു. ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയുള്ള ഡോക്ടർമാർക്കും ബി.എസ്.സി., ജി.എൻ.എം യോഗ്യതയുള്ള പുരുഷ/ വനിത നഴ്സുമാർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 55 വയസ്.അപേക്ഷ www.norkaroots.org വെബ്സൈറ്റിൽ സമർപ്പിക്കാം. അവസാന തീയതി സെപ്റ്റംബർ 10. വിശദ വിവരം നോർക്ക വെബ്സൈറ്റിലും 1800 425 3939 ടോൾ ഫ്രീ നമ്പരിലും ലഭിക്കും.

അക്കൗണ്ടന്റ്, ഓഫീസ്, അറ്റന്‍ഡര്‍: അപേക്ഷ ക്ഷണിച്ചു

Image
 അക്കൗണ്ടന്റ്, ഓഫീസ്, അറ്റന്‍ഡര്‍: അപേക്ഷ ക്ഷണിച്ചു കോഴിക്കോട് ഡിടിപിസി യില്‍ അക്കൗണ്ടന്റ്, ഓഫീസ് അറ്റന്‍ഡര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 40 വയസ്സ്.അക്കൗണ്ടന്റ് യോഗ്യത- ബികോം, ടാലി, സമാനമേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധം (മലയാളം ടൈപ്പിംഗ് അഭികാമ്യം ).ഓഫീസ് അറ്റന്‍ഡര്‍ യോഗ്യത- എസ് എസ് എല്‍ സി. അപേക്ഷകള്‍ സെപ്റ്റംബര്‍ 15 നകം സെക്രട്ടറി, ഡിടിപിസി, മാനാഞ്ചിറ, കോഴിക്കോട് 673001 എന്ന വിലാസത്തില്‍ ലഭിക്കണം.