Posts

Showing posts from October, 2020

തൊഴിൽ വാർത്തകൾ

Image
 യോഗാ ഇന്‍സ്ട്രക്ടര്‍ ഒഴിവുകള്‍ കാസര്‍കോട് ജില്ലയിലെ ആയുഷ് ഹെല്‍ത്ത് വെല്‍നസ് സെന്ററുകളില്‍ യോഗാ ഡെമോണ്‍സ്‌ട്രേറ്റര്‍/ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒഴിവുണ്ട്. അഭിമുഖം ഒക്ടോബര്‍ 27 ന് രാവിലെ 10 ന് കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നടക്കും.ബി എന്‍ വൈ എസ്/ എം ഫില്‍ (യോഗ), യോഗയില്‍ എം എസി, അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ലഭിച്ച ഒരു വര്‍ഷത്തെ പി ജി ഡിപ്ലോമ ഇന്‍ യോഗ, അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നോ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നോ ലഭിച്ച ഒരു വര്‍ഷം കാലാവധിയുളള അംഗീകൃത യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് കഴിഞ്ഞവര്‍ എന്നിവയില്‍ ഏതെങ്കിലും യോഗ്യതയുള്ളവര്‍വര്‍ക്ക് പങ്കെടുക്കാം. അമ്പലത്തുംകര ഐ.എസ്.എം ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി (ഒന്ന്), മൊഗ്രാല്‍ ഗവ. യുനാനി ഡിസ്‌പെന്‍സറി (ഒന്ന്), ചിറ്റാരിക്കാല്‍ ഗവ. ഹോമിയോ ഡിസ്‌പെന്‍സറി (ഒന്ന്) എന്നിവിടങ്ങളിലാണ് ഒഴിവുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672206886 നമ്പറിൽ ബന്ധപ്പെടുക. അനലിറ്റിക്കല്‍ അസിസ്റ്റന്റ ഒഴിവ് ജില്ലാ ക്ഷീരവികസന വകുപ്പിന് കീഴില്‍ മീനാക്ഷിപുരം ചെക്‌പോസ്റ്റിലെ പാല്‍ഗുണനിയന്ത്രണ ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനലിറ്റിക്കല്‍ അസിസ്റ്റന്...

തൊഴിൽ വാർത്തകൾ

ലാബ് ടെക്‌നീഷ്യന്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 19 ന് കൊല്ലം ജില്ലയിലെ ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ ലാബ് ടെക്‌നീഷ്യനെ നിയോഗിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 19 ന് രാവിലെ 11 ന് തേവള്ളി ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഡി എം എല്‍ ടി/ബി എസ് സി എം എല്‍ ടി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ സഹിതം എത്തണം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2797220 നമ്പരിലും ലഭിക്കും. മാലിദ്വീപിൽ  നഴ്‌സുമാർക്ക് നോർക്ക വഴി നിയമനം മാലിദ്വീപിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് രണ്ട് വർഷം പ്രവൃത്തി പരിചയമുള്ള വിദഗ്ധ   നഴ്‌സുമാരെ നോർക്ക മുഖാന്തരം  തിരഞ്ഞെടുക്കുന്നു.  IELTS നു 5.5 നു മുകളിൽ സ്‌കോർ നേടിയ നഴ്‌സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ള പുരുഷ/വനിത നഴ്‌സുമാർക്ക് അപേക്ഷിക്കാം. ശമ്പളം 53,000 – 67,000 രൂപ. ഉയർന്ന പ്രായ പരിധി  45 വയസ്സ്. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org സന്ദർശിക്കുക. അവസാന തിയതി  ഒക്ടോബർ 31. ടോൾ  ഫ്രീ നമ്പർ: 1800 425 3939.

തൊഴിൽ വാർത്തകൾ

Image
 ജലനിധിയിൽ ഡെപ്യൂട്ടേഷൻ നിയമനം കേരള സർക്കാർ നടപ്പിലാക്കുന്ന ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ കണ്ണൂർ റീജിയണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റുകളിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ, അക്കൗണ്ട്‌സ് ഓഫീസർ തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. റീജിയണൽ പ്രോജക്ട് ഡയറക്ടർക്ക് 10 വർഷം ഗ്രാമവികസനം അല്ലെങ്കിൽ ജലവിതരണ മേഖലയിൽ ജോലി ചെയ്തിട്ടുള്ള പ്രവർത്തിപരിചയം വേണം. സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ/ പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിലുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം അഭികാമ്യം. സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സീനിയർ എക്‌സിക്യൂട്ടീവ് എൻജിനീയർ/ ഡെപ്യൂട്ടി ഡവലപ്പ്‌മെന്റ് കമ്മീഷണർ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്ക് സർക്കാർ/ അർദ്ധ സർക്കാർ മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ/ സെക്രട്ടേറിയറ്റ് ഫിനാൻസ് എന്നിവയിൽ അക്കൗണ്ട്‌സ് ഓഫീസർ റാങ്കിലോ മറ്റു തത്തുല്യമായ തസ്തികയിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അക്കൗണ്ട്‌സ് വിഭാഗത്തിൽ എട്ട് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം വേണം. വിദേശ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന...

തൊഴിൽ വാർത്തകൾ

Image
 കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ നിയമനം സംസ്ഥാന ദാരിദ്ര നിർമ്മാർജന മിഷനിൽ (കുടുംബശ്രീ) വിവിധ തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനും പട്ടിക തയ്യാറാക്കുന്നതിനും കേന്ദ്ര സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അസി. ജില്ലാമിഷൻ കോ-ഓർഡിനേറ്റർ (ഏഴ് ഒഴിവ്) ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് (19 ഒഴിവ്). അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിലേക്കുള്ള അപേക്ഷ 23ന് വൈകിട്ട് അഞ്ചിനു മുമ്പ് ലഭിക്കണം. ഓൺലൈൻ ഇന്റർവ്യൂ 27ന് നടക്കും. ഇന്റർവ്യൂവിന് പ്രത്യേകം കത്ത് നൽകില്ല. അപേക്ഷയിൽ മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ രേഖപ്പെടുത്തണം. ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിലേക്കുള്ള അപേക്ഷ 30ന് വൈകിട്ട് നാലിനു മുമ്പ് സമർപ്പിക്കണം. അപേക്ഷ അയക്കേണ്ട വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം- 695011.  കൂടുതൽ വിവരങ്ങൾക്ക്: www.kudumbashree.org സന്ദർശിിക്കുക. ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണ പദ്ധതി പ്രോജക്ടിൽ നിയമനം സംസ്ഥാന പുരാരേഖ വകുപ്പ് നിരണം സെന്റ് മേരീസ് ഓർത്തഡോക്‌സ് സിറിയൻ ചർച്ചിൽ സൂക്ഷിച്ചിട്ടുള...