Posts

Showing posts from September, 2020

തൊഴിൽ വാർത്തകൾ

Image
 ഗവ: ആയുർവേദ കോളേജ്: കരാർ അധ്യാപക നിയമനം തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് ഒക്‌ടോബർ 12ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം 10.30ന് ഹാജരാകണം. സീനിയർ സയന്റിഫിക് ഓഫീസർ ഡെപ്യൂട്ടേഷൻ ഒഴിവ് സംസ്ഥാന ഔഷധ സസ്യ ബോർഡിൽ സീനിയർ സയന്റിഫിക് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  സർക്കാർ സ്ഥാപനങ്ങളിലോ സ്വയംഭരണ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലോ ഉള്ള ജീവനക്കാർക്ക് അപേക്ഷിക്കാം.  ബയോഡാറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും അപേക്ഷക്കൊപ്പം സമർപ്പിക്കണം.  ഒക്‌ടോബർ 31 വരെ ഔഷധ സസ്യ ബോർഡിന്റെ ഓഫീസിൽ അപേക്ഷ നൽകാം.  അംഗീകൃത സർവകലാശാലയിൽ നിന്ന് ബോട്ടണിയിൽ ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദമോ ആയുർവേദ മെഡിക്കൽ സയൻസിൽ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം....

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന വിവിധ തസ്തികകളിൽ താൽകാലിക നിയമനം

  സംസ്ഥാനത്തെ സർക്കാർ സ്ഥാപനത്തിലേക്ക് സൈക്കോസോഷ്യൽ കൗൺസിലർ, കേസ്‌വർക്കർ, സെന്റർ അഡ്മിനിസ്‌ട്രേറ്റർ (റെസിഡൻഷ്യൽ) തസ്തികകളിൽ താൽകാലിക നിയമനം നടത്തുന്നു. 2020 ജനുവരി ഒന്നിന് 41 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). സൈക്കോസോഷ്യൽ കൗൺസിലർക്ക് എം.എസ്.ഡബ്ല്യൂ/എം.എ/എം.എസ്.സി സൈക്കോളജി/എം.എ സോഷ്യോളജി യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും വേണം. കേസ് വർക്കർക്ക് എൽ.എൽ.ബി/എം.എസ്.ഡബ്ല്യു യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും വേണം. രണ്ട് തസ്തികകളിലും സമാഹൃത വേതനം 15,000 രൂപയാണ്. സെന്റർ അഡ്മിനിസ്‌ട്രേറ്റർ (റെസിഡൻഷ്യൽ) തസ്തികയിൽ എൽ.എൽ.ബി/എം.എസ്.ഡബ്ല്യു യോഗ്യതയും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും വേണം. സമാഹൃത വേതനം 22,000 രൂപ. മൂന്ന് തസ്തികകളിലേക്കും വനിതാ ഉദ്യോഗാർഥികൾ മാത്രം അപേക്ഷിച്ചാൽ മതി. പ്രവൃത്തിപരിചയം വനിതാ ശിശുമേഖലയിലായിരിക്കണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഓൺലൈനായി ( www.eemployment.kerala.gov....

തൊഴിൽ വാർത്തകൾ

Image
 ലൈൻമാൻ ഇലക്ട്രീഷ്യൻ കരാർ നിയമനം ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ലൈൻമാൻ ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  എസ്എസ്എൽസിയും ഇലക്ട്രിക്കൽ എൻജിനിയറിങ് യോഗ്യതയും വേണം. പ്രായപരിധി 19-50. വിശദാംശങ്ങൾ www.cet.ac.in ൽ ലഭിക്കും. ബയോഡേറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഒക്ടോബർ 5ന് വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ്, ട്രിവാൻഡ്രം തിരുവനന്തപുരം 16 എന്ന വിലാസത്തിൽ നൽകണം. ഇളയവാത്തി തസ്തിക: അഭിമുഖം 15നും 16നും തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള വെള്ളായണി ദേവീക്ഷേത്രത്തിലെ ഇളയവാത്തി തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ഒക്‌ടോബർ 15, 16 തിയതികളിൽ തിരുവനന്തപുരം നന്തൻകോടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാന ഓഫീസിൽ നടക്കും. ഇന്റർവ്യൂ മെമ്മോ തപാലിൽ അയക്കും.  ഉദ്യോഗാർത്ഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ 30ന് മുമ്പ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസില...

മോട്ടോർ വാഹന വകുപ്പിൽ ലൈസൻസിനും രജിസ്‌ട്രേഷനും പുതിയ ഓൺലൈൻ സംവിധാനം

മോട്ടോർ വാഹന വകുപ്പിൽ വിവിധ സേവനങ്ങൾക്കായി പുതിയ ഓൺലൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തി.  ലേണേഴ്‌സ് ലൈസൻസ് (പുതിയത്/ പുതുക്കിയത്), ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എന്നിവ ഓൺലൈനിൽ പ്രിന്റ് എടുക്കാം. പുതിയ ലൈസൻസ് എടുക്കുമ്പോഴും, ലൈസൻസ് പുതുക്കുമ്പോഴും, പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോഴും വാഹന കൈമാറ്റം നടത്തുമ്പോഴും പുതിയ ആർ.സി ബുക്ക് ലഭിക്കുന്നതിനും ആർ.ടി ഓഫീസിലെ നടപടിക്രമം പൂർത്തിയാകുമ്പോൾ അപേക്ഷകന് മൊബൈൽ ഫോണിൽ സന്ദേശം ലഭിക്കും.  ഇത് എം.പരിവാഹൻ മൊബൈൽ ആപ്ലിക്കേഷനിലും ഡിജി ലോക്കറിലും ഡിജിറ്റൽ ഫോർമാറ്റിൽ ലഭിക്കും.  വാഹനപരിശോധനാ സമയത്ത് ഇത് പരിശോധന ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കാം.  15 ദിവസത്തിനകം ഡ്രൈവിംഗ് ലൈസൻസിന്റെ അസ്സൽ രേഖകൾ അപേക്ഷകന് ഓഫീസിൽ നിന്നോ തപാലിലോ ലഭിക്കും. പുതിയ പെർമിറ്റുകൾ (സ്റ്റേജ് കാര്യേജ് ഒഴികെ), പെർമിറ്റ് പുതുക്കിയത് (സ്റ്റേജ് കാര്യേജ് ഒഴികെ), താൽക്കാലിക പെർമിറ്റ് (എല്ലാത്തരം വാഹനങ്ങളുടേയും), സ്‌പെഷ്യൽ പെർമിറ്റ് (എല്ലാത്തരം വാഹനങ്ങളുടേയും), ഓതറൈസേഷൻ (നാഷണൽ പെർമിറ്റ്) എന്നിവയും ഓൺലൈനിൽ പ്രിന്റ് എടുക്കാം.  വാഹന പരിശോധനാ സമയത...

തൊഴിൽ വാർത്തകൾ

Image
സീനിയർ സയന്റിഫിക് ഓഫീസർ ഡെപ്യൂട്ടേഷൻ ഒഴിവ് സംസ്ഥാന ഔഷധ സസ്യ ബോർഡിൽ സീനിയർ സയന്റിഫിക് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സ്ഥാപനങ്ങളിലോ സ്വയംഭരണ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലോ ഉള്ള ജീവനക്കാർക്ക് അപേക്ഷിക്കാം.  ബയോഡാറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും അപേക്ഷക്കൊപ്പം സമർപ്പിക്കണം.  ഒക്‌ടോബർ 31 വരെ ഔഷധ സസ്യ ബോർഡിന്റെ ഓഫീസിൽ അപേക്ഷ നൽകാം.  അംഗീകൃത സർവകലാശാലയിൽ നിന്ന് ബോട്ടണിയിൽ ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദമോ ആയുർവേദ മെഡിക്കൽ സയൻസിൽ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.  പ്ലാന്റ്, കൃഷി, ഫോറസ്ട്രി തുടങ്ങിയ മേഖലകളിൽ പത്ത് വർഷത്തെ ഗവേഷണ പരിചയം വേണം.  പ്രതിമാസവേതനം: 40,500 – 85,000.  വിശദവിവരങ്ങൾക്ക്: www.smpbkerala.org . പ്രിൻസിപ്പാൾ തസ്തികയിൽ നിയമനം പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പാൾ തസ്തികയിലേയ്ക്ക് പ്രതിമാസം 20,000 ഓണറേറിയം വ്യവസ്ഥയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പാൾ/ സെലക്ഷൻ ഗ്രേഡ് ലക്ചറർ/ സീനിയർ ഗ്രേ...

തൊഴിൽ വാർത്തകൾ

Image
  പ്രോജക്ട് മാനേജർ ഒഴിവ് സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനി ലിമിറ്റഡിൽ (കെൽ) പ്രോജക്ട് മാനേജർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  വിശദവിവരങ്ങൾക്ക്: www.kel.co.in .  ഇ-മെയിൽ:  hr.corporate@kel.co.in . പ്രവാസികൾക്ക് സംരംഭകരാകാൻ നോർക്ക കെ.എഫ്.സി സംയുക്ത പദ്ധതി തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ  നോർക്കയും  കേരള  ഫിനാൻഷ്യൽ കോർപറേഷനും സംയുക്ത  വായ്പ പദ്ധതി ആവിഷ്‌കരിച്ചു. സംസ്ഥാനത്തെ സംരംഭങ്ങൾക്ക് പ്രോൽസാഹനം  നൽകുന്നതിന്  രൂപീകരിച്ച  ചീഫ് മിനിസ്റ്റേഴ്‌സ് എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെൻറ് പ്രോഗ്രാം  (C.M.E.D.P) പ്രകാരമാണ്  പദ്ധതി  നടപ്പാക്കുന്നത്. നോർക്കയുടെ  എൻ.ഡി.പ്രേം  വായ്പാ പദ്ധതിയിൽ  ഉൾപ്പെടുത്തി 30 ലക്ഷം  രൂപ വരെ വായ്പ അനുവദിക്കും. ഇതിൽ 15 ശതമാനം മൂലധന  സബ്‌സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപ വരെ) കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക്  ആദ്യ  നാലു  വർഷം മൂന്നു ശതമാനം പലിശ ഇളവ് ലഭിക്കും. 1...

അതിതീവ്ര മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ റെഡ് അലർട്ട്

Image
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് (Extremely Heavy rainfall) സാധ്യതയുള്ളതിനാൽ  ഇടുക്കി, കണ്ണൂർ, കാസറഗോഡ്  ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുമെന്നും വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. ശക്തമായ കാറ്റ് വീശുന്നതിനാൽ മരങ്ങൾ കടപുഴക വീണുള്ള അപകടങ്ങൾക്കും സാധ്യതയുണ്ട്. മൽസ്യ തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല. 2020 സെപ്റ്റംബർ 19 : ഇടുക്കി, കണ്ണൂർ, കാസറഗോഡ്. 2020 സെപ്റ്റംബർ 20 : ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ (Extremely Heavy) മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204....

സംസ്ഥാനത്ത് ഇന്ന് റെക്കോർഡ് കോവിഡ് കേസുകൾ സ്ഥിതികരിച്ചു

Image
 കേരളത്തില്‍ ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319, തൃശൂര്‍ 296, കണ്ണൂര്‍ 260, പാലക്കാട് 241, കൊല്ലം 218, കോട്ടയം 204, പത്തനംതിട്ട 136, വയനാട് 107, ഇടുക്കി 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജയകുമാരി (63), തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി ജേക്കബ് (89), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ തിരുവനന്തപുരം കോട്ടപ്പുറം സ്വദേശി നിസാമുദ്ദീന്‍ (49), സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി മറിയകുട്ടി (75), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ കൊല്ലം കല്ലുംതാഴം സ്വദേശിനി ഹൗവാ ഉമ്മ (73), കോഴിക്കോട് വളയം സ്വദേശി അബ്ദുള്ള (64), കൊല്ലം പ്രാക്കുളം സ്വദേശിനി ജമീല (62), സെപ്റ്റംബര്‍ 10ന് മരണമടഞ്ഞ കൊല്ലം കുളക്കട സ്വദേശി ശശിധരന്‍ നായര്‍ (75), തിരുവനന്തപുരം കല്ലാട്ടുമുക്ക് സ്വദേശി സൈനുലാബ്ദീന്‍ (67), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ബാസ് (74) എന്നിവര...

തൊഴിൽ വാർത്തകൾ. നിരവധി അവസരങ്ങൾ

Image
  വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കരാർ ഒഴിവ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനത്തിന് 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.erckerala.org യിൽ ലഭിക്കും. ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജ് ട്രെയിനിംഗ് സെന്ററിൽ കരാർ നിയമനം തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിന്റെ കീഴിൽ പ്രവർത്തിക്കുന്ന എ.ഡി.എ.എം ട്രെയിനിംഗ് സെന്ററിൽ സീനിയർ എ.ഡി.എ.എം ട്രെയിനർ, എ.ഡി.എ.എം ട്രെയിനർ എന്നീ തസ്തികകളിൽ ഓരോ ഒഴിവുണ്ട്. ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലുള്ള താൽകാലിക നിയമനത്തിന് ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങളും ഓൺലൈൻ അപേക്ഷയും www.gecbh.ac.in ൽ ലഭിക്കും. എന്നിവയിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.  ഓൺലൈനായി ഫീസടയ്ക്കാനുള്ള സൗകര്യം വെബ്‌സൈറ്റിൽ ലഭ്യമാണ്.  പൂരിപ്പിച്ച അപേക്ഷയും ഓൺലൈനായി ഫീസ് ഒടുക്കിയ ഇ-രസീതിന്റെ പകർപ്പും directorccek@gmail.com ലേക്ക് സെപ്റ്റംബർ 21ന് മുമ്പ് അയക്കണം.  5950 രൂപയാണ് ഫീസ്.  കൂടുതൽ വിവരങ്ങൾക്ക്: 8281098862, 8281098863. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (മെയിൻസ്) പരീക്ഷാ പരിശീലനം സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക...

പ്ലസ്‌വൺ ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ*

 പ്ലസ്‌വൺ ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ* പ്രവേശനം സെപ്റ്റംബർ 14 മുതൽ 19 വരെ പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം സെപ്റ്റംബർ 14 മുതൽ 19 വരെ കോവിഡ് 19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കും.    *വിദ്യാർത്ഥികൾക്കുള്ള നിർദേശങ്ങൾ* അലോട്ട്‌മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in  ലെ  Candidate Login-SWS ലെ  First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അപേക്ഷയിൽ രജിസ്റ്റർ ചെയ്ത മൊബൈലിലേയ്ക്കും അലോട്ട്‌മെന്റ് സ്റ്റാറ്റസ് ലഭ്യമാകും.  *പ്രവേശനം എങ്ങിനെ ..?* അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ  First Allot Results  എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ നിർദ്ദിഷ്ട തിയതിയിലും സമയത്തും പ്രവേശനത്തിനായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം  ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.  ആദ്യ അലോട്ട്‌മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച്...

തൊഴിൽ വാർത്തകൾ

Image
ഗസ്റ്റ് അധ്യാപക നിയമനം തിരുവനന്തപുരം ബാർട്ടൺ ഹില്ലിലെ സർക്കാർ എൻജിനിയറിങ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ്, സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, ഇല്ക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻസ് എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസറുടെ) ഒഴിവുകളുണ്ട്.അതാതു വിഭാഗങ്ങളിൽ ബി.ഇ/ബി.ടെക്ക് ബിരുദവും എം.ഇ/എം.ടെക്ക് ബിരുദവും ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ്സ് യോഗ്യതയുളളവർ 19നകം  http://www.gecbh.ac.in   ൽ രജിസ്റ്റർ ചെയ്യണം. ഫോൺ:0471-2300484. ആർ.സി.സിയിൽ കരാർ നിയമനം തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സീനിയർ റെസിഡന്റിന്റെ താത്ക്കാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു. അനസ്‌തേഷ്യോളജി 2, റേഡിയോ ഡയഗ്നോസിസ് 2, ന്യൂക്ലിയർ മെഡിസിൻ 1, സർജിക്കൽ ഓങ്കോളജി (ഇ.എൻ.ടി) 1, മൈക്രോബയോളജി 1, മെഡിക്കൽ ഓങ്കോളജി 1, റേഡിയേഷൻ ഓങ്കോളജി 3, പാലിയേറ്റീവ് മെഡിസിൻ 1 എന്നീ വിഭാഗത്തിലാണ് ഒഴിവുകൾ. 30 വരെ അപേക്ഷകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in   സമഗ്രശിക്ഷ കേരളം: ഡെപ്യൂട...

തൊഴിൽ വാർത്തകൾ

Image
ഡെപ്യൂട്ടേഷൻ നിയമനം   കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വിശദ വിവരങ്ങൾ www.kelsa.nic.in ൽ ലഭിക്കും.   പ്രോജക്ട് അസിസ്റ്റന്റ് നിയമനം വയനാട് ജില്ലയില്‍ വനിതാ ശിശുവികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയില്‍ ഒഴിവുള്ള ജില്ലാ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത മാനേജ്മെന്റ് /സാമൂഹ്യശാസ്ത്രം/ന്യൂട്രീഷ്യന്‍ എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദം /ബിരുദം/ഡിപ്ലോമ. അവസാന തീയതി സെപ്തംബര്‍ 18. വിലാസം: പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐസിഡിഎസ് സെല്‍, സിവില്‍സ്റ്റേഷന്‍, കല്‍പ്പറ്റ നോര്‍ത്ത് – പി.ഒ, 673122. ഫോണ്‍: 04936 204833. ഹാൻഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു തൃശ്ശൂര്‍ ജില്ലയില്‍ കോടതിയിലേക്കുള്ള ഡിജിറ്റൽ ജോലികൾക്കും വ്യാവസായിക ട്രിബ്യൂണൽ ഓഫീസിലേക്കുമായി ഹാൻഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. 21നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്ക...

ബി.എസ്4 വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ അവസരം

  അടുത്ത നാല് മാസവും മാസം തോറും സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം 88 ലക്ഷം കുടുംബങ്ങൾക്ക് അടുത്ത നാല് മാസവും മാസം തോറും സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യാനുള്ള ഉത്തരവ് പുറത്തിറങ്ങി. എട്ടിനം ഭക്ഷ്യധാന്യങ്ങളാണ് സർക്കാർ സൗജന്യമായി ജനങ്ങൾക്ക് നൽകുന്നത്. ​​നൂറു ദിവസങ്ങൾക്കുള്ളിൽ നടപ്പാക്കുന്ന നൂറു പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം. കോവിഡ്- 19 മഹാമാരിക്കാലത്ത് ലോക്ഡൗൺ സൃഷ്ടിച്ച ദുരിതത്തെ മറികടക്കാനാണ് സർക്കാർ സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം തീരുമാനിച്ചത്. ലോക് ഡൗൺ കാലത്ത് ആരും പട്ടിണി കിടക്കാൻ ഇടവരരുത് എന്ന ദൃഢനിശ്ചയമാണ് സർക്കാരിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് പ്രേരിപ്പിച്ചത്. ഈ പദ്ധതിയോട് ജനങ്ങൾ നല്ല രീതിയിൽ പ്രതികരിച്ചു. ഓണക്കാലത്തും സർക്കാരിൻ്റെ സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് 88 ലക്ഷം കുടുംബങ്ങൾക്ക് എത്തിക്കാൻ നടപടി സ്വീകരിച്ചു. കോവിഡ് – 19 തീർക്കുന്ന ദുരിതം തുടരുന്ന സാഹചര്യത്തിൽ നമ്മുടെ ജനതയെ താങ്ങി നിർത്താൻ നാലു മാസത്തേക്ക് കൂടി ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു ബി.എസ്4 വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ അവസരം കേന്ദ്ര ഉപരി...

തൊഴിൽ വാർത്തകൾ

Image
  ചീഫ് മെഡിക്കൽ ഓഫീസർ സ്ഥിരം ഒഴിവ്

സംസ്ഥാനത്ത് ഇന്ന് റെക്കോർഡ് കോവിഡ്-19 കേസ് സ്ഥിരീകരിച്ചു

 സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും,  കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും,  കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 330 പേര്‍ക്കും,  തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 323 പേര്‍ക്കും,  എറണാകുളം ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും,  കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 270 പേര്‍ക്കും,  കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 251 പേര്‍ക്കും,  ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 240 പേര്‍ക്കും,  മലപ്പുറം ജില്ലയില്‍ നിന്നുള്ള 201 പേര്‍ക്കും,  കോട്ടയം ജില്ലയില്‍ നിന്നുള്ള 196 പേര്‍ക്കും,  പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 190 പേര്‍ക്കും,  പാലക്കാട് ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും,  വയനാട് ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും,  ഇടുക്കി ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അഹമ്മദ് റിഫയ് (65), ആഗസ്റ്റ് 25ന് മരണമടഞ്ഞ കാസര്‍ഗോഡ് പനയല്‍ സ...

പ്രധാന അറിയിപ്പുകൾ

 മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങൾക്ക് കോൾസെന്ററിലേക്ക് വിളിക്കാം ഡ്രൈവിംഗ് ലൈസൻസ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, അനുബന്ധ സേവനങ്ങൾ, സ്റ്റേജ് കാര്യേജ് ഒഴികെയുളള വാഹനങ്ങളുടെ പെർമിറ്റ് എന്നിവയ്ക്ക് അപേക്ഷ സമർപ്പിച്ച് 20 ദിവസത്തിനുളളിൽ സേവനം ലഭിച്ചില്ലെങ്കിൽ ട്രാൻപോർട്ട് കമ്മീഷണറുടെ നേരിട്ട് നിയന്ത്രണത്തിലുളള എം.വി.ഡി കോൾ സെന്ററിലേക്ക് (9446033314) വിളിക്കാം. കോൾ സെന്ററിന്റെ സേവനം രാവിലെ ഒൻപതു മുതൽ രാത്രി ഒൻപതുവരെ ലഭിക്കും. ജൈവവൈവിധ്യ ബോർഡിൽ താത്കാലിക ഒഴിവ്   സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ജില്ലകളിലെ താത്കാലിക ഒഴിവുകളിലേക്ക് 14 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ www.keralabiodiversity.org  യിൽ ലഭിക്കും. ഫോൺ: 0471 2724740

സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Image
 സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു . തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 217 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 209 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 168 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 166 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 160 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 13 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ തിരുവനന്തപുരം ചെങ്കല്‍ സ്വദേശി നെല്‍സണ്‍ (89), എറണാകുളം പോക്കണംമുറിപ്പറമ്പ് സ്വദേശിനി ഷംലാ മനാഫ് (48), സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി പ്രഭാകരന്‍ ആശാര...

വോഡഫോൺ-ഐഡിയ ഇനി 'വി’ എന്ന പുതിയ ബ്രാൻഡ് നെയിമിൽ

 വോഡഫോൺ-ഐഡിയ ഇനി 'വി’   എന്ന പുതിയ ബ്രാൻഡ് നെയിമിൽ രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ വോഡഫോണും ഐഡിയയും ചേർന്നുള്ള കമ്പനിയുടെ പേര് മാറ്റി. ഇരു കമ്പനികളുടെയും ആദ്യാക്ഷരങ്ങൾ ചേർത്ത് വി (Vi) എന്നാവും പുതിയ കമ്പനി അറിയപ്പെടുക. ലയനത്തിനു രണ്ട് വർഷങ്ങൾക്ക് ശേഷമാണ് കമ്പനിയുടെ പേരു മാറ്റി ഒരു ബ്രാൻഡ് ആയി അവതരിപ്പിക്കുന്നത്. വിർച്വൽ കോൺഫറൻസിലൂടെ വോഡഫോൺ ഐഡിയ എംഡിയും സിഇഒയുമായ രവീന്ദർ താക്കറാണ് ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ താരിഫ് നിരക്കുകൾ പ്രഖ്യാപിച്ചു എന്നും സൂചനയുണ്ട്. പുതിയ ബ്രാൻഡ് നെയിമിൽ ശക്തമായ തിരിച്ചു വരവിനൊരുങ്ങി വോഡാഫോൺ ഐഡിയ. വോഡാഫോണിന്റെ ആദ്യ അക്ഷരമായ ‘വി’യും ഐഡിയയുടെ ആദ്യ അക്ഷരമായ ‘ഐ’യും ചേർന്ന് ‘വിഐ’ എന്ന പേരിലാകും ഇനി മുതൽ ഇരുകമ്പനികളും ചേർന്ന ബ്രാൻഡ് അറിയപ്പെടുക. പുതിയ ബ്രാൻഡ് നെയിമിലൂടെ നഗര- ഗ്രാമ പ്രദേശങ്ങളിൽ ശക്തമായി സാന്നിധ്യമുറപ്പിക്കുകയാണ് കൂട്ടുകെട്ടിലൂടെ ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. ഉപയോക്താക്കളുടെ ഡിജിറ്റൽ ആവശ്യങ്ങൾ നിറവേറ്റാൻ പുതിയ ബ്രാൻഡിന് മികച്ച ശൃംഖലയാണുള്ളതെന്നും ഇതിലൂടെ 25,000 കോടി രൂപ വിപണിയിൽ നിന്ന് സമാഹരിക്കുമെന്നും കമ്പനിയുടെ ചീഫ് എക്സിക്യൂ...

ഇനി മുതൽ എല്ലാ മാസവും 1400 രൂപ വീതം പെൻഷൻ ലഭിക്കും

 ക്ഷേമപെൻഷനുകൾ 1400 രൂപയായി; ഉത്തരവിറങ്ങി നൂറു ദിവസങ്ങൾക്കുള്ളിൽ നൂറു പദ്ധതികൾ നടപ്പാക്കുമെന്ന വാഗ്ദാനത്തിലെ പ്രധാനപ്പെട്ട ഒന്നാണ് സാമൂഹ്യ സുരക്ഷ – ക്ഷേമ പെൻഷൻ വർദ്ധന. ഓണത്തലേന്ന് നൽകിയ ആ വാഗ്ദാനം പാലിക്കുകയാണ്. ക്ഷേമപെൻഷനുകൾ 1400 രൂപയായി വർധിപ്പിച്ച് ഉത്തരവിറങ്ങി. എല്ലാ മാസവും അവ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഈ സർക്കാർ വരുമ്പോൾ 600 രൂപയായിരുന്നു ക്ഷേമ പെൻഷൻ. ഇപ്പോഴത് 1400 രൂപയായിരിക്കുന്നു. 60 ലക്ഷത്തോളം ആളുകൾക്ക് മാസം തോറും 1400 രൂപ വീതം ലഭിക്കും. വാഗ്ദാനങ്ങൾ വിട്ടു വീഴ്ചയില്ലാതെ, ദൃഢനിശ്ചയത്തോടെ നടപ്പാക്കുകയാണ് സർക്കാർ. പ്രതിസന്ധികൾക്കിടയിലും ജനങ്ങളോടുള്ള പ്രതിബദ്ധത പാലിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Image
 സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു . കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും  തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും   മലപ്പുറം ജില്ലയില്‍ നിന്നുള്ള 187 പേര്‍ക്കും  കോട്ടയം ജില്ലയില്‍ നിന്നുള്ള 154 പേര്‍ക്കും കാസര്ഗോഡ് ജില്ലയില്‍ നിന്നുള്ള 134 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള 130 പേര്‍ക്കും  തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും  കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 103 പേര്‍ക്കും  ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും  കൊല്ലം ജില്ലയില്‍ നിന്നുള്ള 71 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ദേവരാജ് (65), എറണാകുളം പള്ളിപ്പുറം സ്വദേശി അഗസ്റ്റിന്‍ (78), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ തിരുവനന്തപുരം പെരിങ്ങമല സ്വദേശിനി ദമയന്തി (54), തിരുവനന്...

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

Image
 ശക്തമായ മഴ സാധ്യത: വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത യുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. തെക്ക്-കിഴക്ക് അറബിക്കടലിൽ അതിനോട് ചേർന്നുള്ള മധ്യ-കിഴക്ക് അറബിക്കടലിലായി ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. 2020 സെപ്റ്റംബർ 7 : തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് . 2020 സെപ്റ്റംബർ 8 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം. എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കാലാവസ്ഥ വകുപ്പ് ഈ ജില്ലകൾക്ക് ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. 2020 സെപ്റ്റംബർ 7 : എറണാകുളം , ഇടുക്കി, വയനാട് , കണ്ണൂർ, കാസർഗോഡ്. 2020 സെപ്റ്റംബർ 8 : പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട് , കണ്ണൂർ . 2020 സെപ്റ്റംബർ 9: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇട...

കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത

 കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറിൽ 45   മുതൽ 55  കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും ആരും കടലിൽ പോകാൻ പാടുള്ളതല്ല. കേരള തീരത്ത് 3.5 മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കുക. വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും സുരക്ഷിതമാക്കി വെക്കുക. പ്രത്യേക ജാഗ്രത നിർദേശം. 06-09-2020 മുതൽ 10-09-2020 വരെ : തെക്ക്-പടിഞ്ഞാറ് അറബിക്കടലിൽ മണിക്കൂറിൽ 45   മുതൽ 55  കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. 06-09-2020 മുതൽ 08-09-2020 വരെ : തെക്ക്-കിഴക്ക് അറബിക്കടലിലും മധ്യ-കിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 45   മുതൽ 60  കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. 06-09-2020 മുതൽ 08-09-2020 വരെ: കേരള-കർണാടക തീരങ്ങളിൽ  മണിക്കൂറിൽ 45  മുതൽ 55  കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മേല്പറഞ്ഞ ദിവസങ്ങളിൽ മേല്പറഞ്ഞ പ്...

എസ്.എ.ടി.യില്‍ സമഗ്ര ഹീമോഫീലിയ ചികിത്സാകേന്ദ്രം

 ആശാധാര: ഹീമോ ഗ്ലോബിനോപ്പതി ചികിത്സാ പദ്ധതിക്ക് തുടക്കമായി സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു എസ്.എ.ടി.യില്‍ സമഗ്ര ഹീമോഫീലിയ ചികിത്സാകേന്ദ്രം ആശാധാര ഹീമോ ഗ്ലോബിനോപ്പതി ചികിത്സാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി.യില്‍ ഒരു കോടി രൂപ ചെലവില്‍ സജ്ജമാക്കിയ സമഗ്ര ഹീമോഫീലിയ ചികിത്സാകേന്ദ്രത്തിന്റെ ഉദ്ഘാടനവും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ജനതിക രോഗങ്ങളായ ഹീമോഫീലിയ, മറ്റ് ഹീമോ ഗ്ലോബിനോപ്പതി രോഗികളുടെ മികച്ച ചികിത്സയ്ക്കായാണ് ആശാധാര ഹീമോ ഗ്ലാബിനോപ്പതി ചികിത്സാ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അവരവരുടെ ലക്ഷണങ്ങള്‍ക്ക് മരുന്നുനല്‍കി അവരെ സാധാരണ ജീവിതം നയിക്കുവാന്‍ സഹായിക്കുക എന്നുള്ളതാണ് ഈ രോഗങ്ങളുടെ ചികിത്സ. ഇതിന്റെ ചികിത്സ വളരെ ചെലവേറിയതുമാണ്. എങ്കിലും നിലവില്‍ എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സൗജന്യമായാണ് സര്‍ക്കാര്‍ ചികിത്സ നല്‍കുന്നത്. തലസീമിയ, അരിവാള്‍ രോഗം, ഹീമോഫീലിയ എന്നീ രോഗങ്ങള്‍ക്ക് രോഗ നിര്‍ണയവും ചികിത്സയും ഒരു കുടക്കീഴില്‍ ആക്...

ഇന്നത്തെ covid 19 വാർത്തകൾ ഒറ്റ നോട്ടത്തിൽ

Image
 കേരളത്തില്‍ ഇന്ന് 2655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 590 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 249 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 244 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 148 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 100 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 28ന് മരണമടഞ്ഞ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി വിജയകുമാര്‍ (61), ആഗസ്റ്റ് 31ന് മരണമടഞ്ഞ കണ്ണൂര്‍ പുതിയങ്ങാടി സ്വദേശി അബ്ദുള്‍ കരീം (78), തിരുവനന്തപുരം വെള്ളായണി സ്വദേശി മണിയന്‍ നാടാര്‍ (70),...

തൊഴിൽ വാർത്തകൾ

Image
 ട്രൈബ്യൂണൽ ഓഫീസിൽ ഡെപ്യൂട്ടേഷൻ നിയമനം തിരുവനന്തപുരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ട്രൈബ്യൂണലിന്റെ ഓഫീസിൽ നിലവിൽ ഒഴിവുള്ള ഒരു എൽ.ഡി. ടൈപ്പിസ്റ്റ് (ശമ്പള സ്‌കെയിൽ 19,000-43,600) ഒരു ക്ലാർക്ക് (ശമ്പള സ്‌കെയിൽ 19,000-43,600)  തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ തത്തുല്യ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ഫോം 144 കെ.എസ്.ആർ പാർട്ട്-1, നിരാക്ഷേപ സർട്ടിഫിക്കറ്റ് എന്നിവ സഹിതം മേലധികാരി മുഖേന അപേക്ഷ സെക്രട്ടറി, ട്രൈബ്യൂണൽ ഫോർ ലോക്കൽ സെൽഫ് ഗവൺമെന്റ് ഇൻസ്റ്റിറ്റിയൂഷൻസ്, ശ്രീമൂലം ബിൽഡിംഗ്‌സ്, കോടതി സമുച്ചയം, വഞ്ചിയൂർ, തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ ഒക്‌ടോബർ 31ന് മുൻപ് നൽകണം.