Posts
Showing posts with the label News
സംസ്ഥാനത്ത് ഇന്ന് റെക്കോർഡ് കോവിഡ്-19 കേസ് സ്ഥിരീകരിച്ചു
- Get link
- X
- Other Apps
സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 330 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 323 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 270 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 251 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 240 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 201 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 196 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 190 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അഹമ്മദ് റിഫയ് (65), ആഗസ്റ്റ് 25ന് മരണമടഞ്ഞ കാസര്‍ഗോഡ് പനയല്‍ സ...
സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
- Get link
- X
- Other Apps
സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു . തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 217 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 209 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 168 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 166 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 160 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 13 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ തിരുവനന്തപുരം ചെങ്കല്‍ സ്വദേശി നെല്‍സണ്‍ (89), എറണാകുളം പോക്കണംമുറിപ്പറമ്പ് സ്വദേശിനി ഷംലാ മനാഫ് (48), സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി പ്രഭാകരന്‍ ആശാര...
വോഡഫോൺ-ഐഡിയ ഇനി 'വി’ എന്ന പുതിയ ബ്രാൻഡ് നെയിമിൽ
- Get link
- X
- Other Apps
വോഡഫോൺ-ഐഡിയ ഇനി 'വി’ എന്ന പുതിയ ബ്രാൻഡ് നെയിമിൽ രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ വോഡഫോണും ഐഡിയയും ചേർന്നുള്ള കമ്പനിയുടെ പേര് മാറ്റി. ഇരു കമ്പനികളുടെയും ആദ്യാക്ഷരങ്ങൾ ചേർത്ത് വി (Vi) എന്നാവും പുതിയ കമ്പനി അറിയപ്പെടുക. ലയനത്തിനു രണ്ട് വർഷങ്ങൾക്ക് ശേഷമാണ് കമ്പനിയുടെ പേരു മാറ്റി ഒരു ബ്രാൻഡ് ആയി അവതരിപ്പിക്കുന്നത്. വിർച്വൽ കോൺഫറൻസിലൂടെ വോഡഫോൺ ഐഡിയ എംഡിയും സിഇഒയുമായ രവീന്ദർ താക്കറാണ് ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ താരിഫ് നിരക്കുകൾ പ്രഖ്യാപിച്ചു എന്നും സൂചനയുണ്ട്. പുതിയ ബ്രാൻഡ് നെയിമിൽ ശക്തമായ തിരിച്ചു വരവിനൊരുങ്ങി വോഡാഫോൺ ഐഡിയ. വോഡാഫോണിന്റെ ആദ്യ അക്ഷരമായ ‘വി’യും ഐഡിയയുടെ ആദ്യ അക്ഷരമായ ‘ഐ’യും ചേർന്ന് ‘വിഐ’ എന്ന പേരിലാകും ഇനി മുതൽ ഇരുകമ്പനികളും ചേർന്ന ബ്രാൻഡ് അറിയപ്പെടുക. പുതിയ ബ്രാൻഡ് നെയിമിലൂടെ നഗര- ഗ്രാമ പ്രദേശങ്ങളിൽ ശക്തമായി സാന്നിധ്യമുറപ്പിക്കുകയാണ് കൂട്ടുകെട്ടിലൂടെ ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. ഉപയോക്താക്കളുടെ ഡിജിറ്റൽ ആവശ്യങ്ങൾ നിറവേറ്റാൻ പുതിയ ബ്രാൻഡിന് മികച്ച ശൃംഖലയാണുള്ളതെന്നും ഇതിലൂടെ 25,000 കോടി രൂപ വിപണിയിൽ നിന്ന് സമാഹരിക്കുമെന്നും കമ്പനിയുടെ ചീഫ് എക്സിക്യൂ...
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
- Get link
- X
- Other Apps
ശക്തമായ മഴ സാധ്യത: വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത യുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. തെക്ക്-കിഴക്ക് അറബിക്കടലിൽ അതിനോട് ചേർന്നുള്ള മധ്യ-കിഴക്ക് അറബിക്കടലിലായി ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. 2020 സെപ്റ്റംബർ 7 : തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് . 2020 സെപ്റ്റംബർ 8 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം. എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കാലാവസ്ഥ വകുപ്പ് ഈ ജില്ലകൾക്ക് ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. 2020 സെപ്റ്റംബർ 7 : എറണാകുളം , ഇടുക്കി, വയനാട് , കണ്ണൂർ, കാസർഗോഡ്. 2020 സെപ്റ്റംബർ 8 : പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട് , കണ്ണൂർ . 2020 സെപ്റ്റംബർ 9: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇട...
കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത
- Get link
- X
- Other Apps
കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും ആരും കടലിൽ പോകാൻ പാടുള്ളതല്ല. കേരള തീരത്ത് 3.5 മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കുക. വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും സുരക്ഷിതമാക്കി വെക്കുക. പ്രത്യേക ജാഗ്രത നിർദേശം. 06-09-2020 മുതൽ 10-09-2020 വരെ : തെക്ക്-പടിഞ്ഞാറ് അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. 06-09-2020 മുതൽ 08-09-2020 വരെ : തെക്ക്-കിഴക്ക് അറബിക്കടലിലും മധ്യ-കിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 45 മുതൽ 60 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. 06-09-2020 മുതൽ 08-09-2020 വരെ: കേരള-കർണാടക തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മേല്പറഞ്ഞ ദിവസങ്ങളിൽ മേല്പറഞ്ഞ പ്...
എസ്.എ.ടി.യില്‍ സമഗ്ര ഹീമോഫീലിയ ചികിത്സാകേന്ദ്രം
- Get link
- X
- Other Apps
ആശാധാര: ഹീമോ ഗ്ലോബിനോപ്പതി ചികിത്സാ പദ്ധതിക്ക് തുടക്കമായി സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു എസ്.എ.ടി.യില്‍ സമഗ്ര ഹീമോഫീലിയ ചികിത്സാകേന്ദ്രം ആശാധാര ഹീമോ ഗ്ലോബിനോപ്പതി ചികിത്സാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി.യില്‍ ഒരു കോടി രൂപ ചെലവില്‍ സജ്ജമാക്കിയ സമഗ്ര ഹീമോഫീലിയ ചികിത്സാകേന്ദ്രത്തിന്റെ ഉദ്ഘാടനവും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ജനതിക രോഗങ്ങളായ ഹീമോഫീലിയ, മറ്റ് ഹീമോ ഗ്ലോബിനോപ്പതി രോഗികളുടെ മികച്ച ചികിത്സയ്ക്കായാണ് ആശാധാര ഹീമോ ഗ്ലാബിനോപ്പതി ചികിത്സാ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അവരവരുടെ ലക്ഷണങ്ങള്‍ക്ക് മരുന്നുനല്‍കി അവരെ സാധാരണ ജീവിതം നയിക്കുവാന്‍ സഹായിക്കുക എന്നുള്ളതാണ് ഈ രോഗങ്ങളുടെ ചികിത്സ. ഇതിന്റെ ചികിത്സ വളരെ ചെലവേറിയതുമാണ്. എങ്കിലും നിലവില്‍ എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സൗജന്യമായാണ് സര്‍ക്കാര്‍ ചികിത്സ നല്‍കുന്നത്. തലസീമിയ, അരിവാള്‍ രോഗം, ഹീമോഫീലിയ എന്നീ രോഗങ്ങള്‍ക്ക് രോഗ നിര്‍ണയവും ചികിത്സയും ഒരു കുടക്കീഴില്‍ ആക്...
ഇന്നത്തെ covid 19 വാർത്തകൾ ഒറ്റ നോട്ടത്തിൽ
- Get link
- X
- Other Apps
കേരളത്തില്‍ ഇന്ന് 2655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 590 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 249 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 244 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 148 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 100 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 28ന് മരണമടഞ്ഞ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി വിജയകുമാര്‍ (61), ആഗസ്റ്റ് 31ന് മരണമടഞ്ഞ കണ്ണൂര്‍ പുതിയങ്ങാടി സ്വദേശി അബ്ദുള്‍ കരീം (78), തിരുവനന്തപുരം വെള്ളായണി സ്വദേശി മണിയന്‍ നാടാര്‍ (70),...
പബ്ജിക്ക് പകരക്കാരനാവാൻ പൂർണ ഭാരതീയനായ ഫൗ-ജി; വരുമാനത്തിൽ 20 ശതമാനം വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന്
- Get link
- X
- Other Apps
പബ്ജിക്ക് പകരക്കാരനാവാൻ പൂർണ ഭാരതീയനായ ഫൗ-ജി; വരുമാനത്തിൽ 20 ശതമാനം വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് പബ്ജി നിരോധിച്ചതിനു പിന്നാലെ സമാനമായ മൾട്ടിപ്ലെയർ ആക്ഷൻ ഗെയിമുമായി ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഗെയിമിങ് പബ്ലിഷർ. പൂർണമായും ഇന്ത്യയിൽ രൂപം നൽകിയ ഗെയിമിൻ്റെ പേര് ഫൗ-ജി (ഫിയർലെസ് ആൻഡ് യുണൈറ്റഡ്-ഗാർഡ്സ്) എന്നാണ്. ബോളിവുഡ് നടൻ അക്ഷയ് കുമാർ ആണ് ഫൗ-ജിയുടെ മെൻ്റർ. ഗെയിമിൽ നിന്ന് ലഭിക്കുന്നതിൻ്റെ 20 ശതമാനം തുക ‘ഭാരത് കെ വീർ’ ട്രസ്റ്റിലേക്കാണ്. രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിനുള്ള സഹായമാണ് ഈ ട്രസ്റ്റ് നൽകുന്നത്.
ഇന്ന് ശ്രീനാരായണ ഗുരു ജയന്തി
- Get link
- X
- Other Apps
ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ 166-ാം ജയന്തി. കേരളീയ നവോത്ഥാനത്തിന് മുന്നിൽ നിന്ന് വെളിച്ചം പകർന്ന ഗുരുദേവൻ ജാതി-മത-ഭേദ്യമെന്യേ എല്ലാവരുടെയും വഴികാട്ടിയാണ്. ശ്രീനാരായണ ഗുരുവിന്റെ ജീവിതം കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ്. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവർക്കായി ആരാധനാലയമുണ്ടാക്കിയും വിദ്യ നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി വിദ്യാലയങ്ങളുണ്ടാക്കിയുമാണ് ശ്രീനാരായണ ഗുരു സാമൂഹ്യ പരിഷ്‌കരണത്തിന് പുതിയ മാനങ്ങൾ കണ്ടെത്തിയത്. ആശ്രമത്തിലൊതുങ്ങാതെയുള്ള സന്യാസജീവിതം. സാമൂഹിക യാഥാർത്ഥ്യങ്ങളെ മുഖാമുഖം നേരിടാൻ ജനമധ്യത്തിലേക്കിറങ്ങുകയായിരുന്നു ഗുരു. വിഭാഗീയതകളില്ലാത്ത ലോകത്തിന്റെ പുനഃസൃഷ്ടിയായിരുന്നു ഗുരുദേവന്റെ സ്വപ്നം. സംഘടിച്ച് ശക്തരാവുക എന്ന ഗുരുവിന്റെ ആഹ്വാനം പിൽക്കാലത്ത് കേരളത്തിലെ സകല പുരോഗമന പ്രസ്ഥാനങ്ങളുടെയും ഊർജസ്രോതസ് ആയി. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’, ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’, മതാതീതമായ ഗുരുവിന്റെ ആപ്തവാക്യങ്ങൾ ഈ സത്യാന്തരകാലത്ത് കൂടുതൽ, കൂടുതൽ പ്രസക്തമാണ്.