Posts

Showing posts with the label Information

റവന്യൂ സർട്ടിഫിക്കറ്റുകൾ മൊബൈൽ ഫോണിൽ അനായാസം ലഭ്യമാകും

Image
 

CHRISTMAS CAKES

Image
 കേക്ക് വേണ്ടവർ വിളിക്കുക   Call now 👇Ph :7025070119 മലനാട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ കേക്കുകൾ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. ഓർഡർ  ചെയ്യുന്നവർക്ക് ചൊവ്വ, ബുധൻ ദിവസങ്ങളിൽ എത്തിച്ച് നൽകുന്നതാണ്. 1. Marble Cake box 700g 220/- 2. marble cake box 350 g 120/- 3. Marble Cake 700 g 200/- 4. Marble Cake 350 g 110/- 5. Fruit Rich Plum Tin 800g 650/- 6. Rich plum cake box 800 g 360/- 7. Plum Nuts Cake box 700 g 240/- 8. Plum Nuts cake box 350g 140/- 9. Plum Cake 700 g 230/- 10 . Plum Cake 350 g 130/- 11. Pinapple Cake box 700 g 240/- 12.Pinapple Cake box 350gm140/- 13.Pinapple Cake 700g 230/- 14.Pinapple Cake 350g 125/- 15.Carrot Cake box 700g 280/- 16. Carrot cake box 350 g 160/- 17. Honey Cake box 700 g 270/- 18. Honey Cake box 350 g 150/- 19. chocolate Cake box 700 g 270/- 20. chocolate Cake box 350 g 150/- Call now 📲Ph :7025070119

K.P NURSERY &ARTS

Image
 

MAKE UP

Image
 Watch video link below https://youtu.be/e0v84K1sRN4

മോട്ടോർ വാഹന വകുപ്പിൽ ലൈസൻസിനും രജിസ്‌ട്രേഷനും പുതിയ ഓൺലൈൻ സംവിധാനം

മോട്ടോർ വാഹന വകുപ്പിൽ വിവിധ സേവനങ്ങൾക്കായി പുതിയ ഓൺലൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തി.  ലേണേഴ്‌സ് ലൈസൻസ് (പുതിയത്/ പുതുക്കിയത്), ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എന്നിവ ഓൺലൈനിൽ പ്രിന്റ് എടുക്കാം. പുതിയ ലൈസൻസ് എടുക്കുമ്പോഴും, ലൈസൻസ് പുതുക്കുമ്പോഴും, പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോഴും വാഹന കൈമാറ്റം നടത്തുമ്പോഴും പുതിയ ആർ.സി ബുക്ക് ലഭിക്കുന്നതിനും ആർ.ടി ഓഫീസിലെ നടപടിക്രമം പൂർത്തിയാകുമ്പോൾ അപേക്ഷകന് മൊബൈൽ ഫോണിൽ സന്ദേശം ലഭിക്കും.  ഇത് എം.പരിവാഹൻ മൊബൈൽ ആപ്ലിക്കേഷനിലും ഡിജി ലോക്കറിലും ഡിജിറ്റൽ ഫോർമാറ്റിൽ ലഭിക്കും.  വാഹനപരിശോധനാ സമയത്ത് ഇത് പരിശോധന ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കാം.  15 ദിവസത്തിനകം ഡ്രൈവിംഗ് ലൈസൻസിന്റെ അസ്സൽ രേഖകൾ അപേക്ഷകന് ഓഫീസിൽ നിന്നോ തപാലിലോ ലഭിക്കും. പുതിയ പെർമിറ്റുകൾ (സ്റ്റേജ് കാര്യേജ് ഒഴികെ), പെർമിറ്റ് പുതുക്കിയത് (സ്റ്റേജ് കാര്യേജ് ഒഴികെ), താൽക്കാലിക പെർമിറ്റ് (എല്ലാത്തരം വാഹനങ്ങളുടേയും), സ്‌പെഷ്യൽ പെർമിറ്റ് (എല്ലാത്തരം വാഹനങ്ങളുടേയും), ഓതറൈസേഷൻ (നാഷണൽ പെർമിറ്റ്) എന്നിവയും ഓൺലൈനിൽ പ്രിന്റ് എടുക്കാം.  വാഹന പരിശോധനാ സമയത...

ബി.എസ്4 വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ അവസരം

  അടുത്ത നാല് മാസവും മാസം തോറും സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം 88 ലക്ഷം കുടുംബങ്ങൾക്ക് അടുത്ത നാല് മാസവും മാസം തോറും സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യാനുള്ള ഉത്തരവ് പുറത്തിറങ്ങി. എട്ടിനം ഭക്ഷ്യധാന്യങ്ങളാണ് സർക്കാർ സൗജന്യമായി ജനങ്ങൾക്ക് നൽകുന്നത്. ​​നൂറു ദിവസങ്ങൾക്കുള്ളിൽ നടപ്പാക്കുന്ന നൂറു പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം. കോവിഡ്- 19 മഹാമാരിക്കാലത്ത് ലോക്ഡൗൺ സൃഷ്ടിച്ച ദുരിതത്തെ മറികടക്കാനാണ് സർക്കാർ സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം തീരുമാനിച്ചത്. ലോക് ഡൗൺ കാലത്ത് ആരും പട്ടിണി കിടക്കാൻ ഇടവരരുത് എന്ന ദൃഢനിശ്ചയമാണ് സർക്കാരിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് പ്രേരിപ്പിച്ചത്. ഈ പദ്ധതിയോട് ജനങ്ങൾ നല്ല രീതിയിൽ പ്രതികരിച്ചു. ഓണക്കാലത്തും സർക്കാരിൻ്റെ സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് 88 ലക്ഷം കുടുംബങ്ങൾക്ക് എത്തിക്കാൻ നടപടി സ്വീകരിച്ചു. കോവിഡ് – 19 തീർക്കുന്ന ദുരിതം തുടരുന്ന സാഹചര്യത്തിൽ നമ്മുടെ ജനതയെ താങ്ങി നിർത്താൻ നാലു മാസത്തേക്ക് കൂടി ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു ബി.എസ്4 വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ അവസരം കേന്ദ്ര ഉപരി...

പ്രധാന അറിയിപ്പുകൾ

 മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങൾക്ക് കോൾസെന്ററിലേക്ക് വിളിക്കാം ഡ്രൈവിംഗ് ലൈസൻസ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, അനുബന്ധ സേവനങ്ങൾ, സ്റ്റേജ് കാര്യേജ് ഒഴികെയുളള വാഹനങ്ങളുടെ പെർമിറ്റ് എന്നിവയ്ക്ക് അപേക്ഷ സമർപ്പിച്ച് 20 ദിവസത്തിനുളളിൽ സേവനം ലഭിച്ചില്ലെങ്കിൽ ട്രാൻപോർട്ട് കമ്മീഷണറുടെ നേരിട്ട് നിയന്ത്രണത്തിലുളള എം.വി.ഡി കോൾ സെന്ററിലേക്ക് (9446033314) വിളിക്കാം. കോൾ സെന്ററിന്റെ സേവനം രാവിലെ ഒൻപതു മുതൽ രാത്രി ഒൻപതുവരെ ലഭിക്കും. ജൈവവൈവിധ്യ ബോർഡിൽ താത്കാലിക ഒഴിവ്   സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ജില്ലകളിലെ താത്കാലിക ഒഴിവുകളിലേക്ക് 14 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ www.keralabiodiversity.org  യിൽ ലഭിക്കും. ഫോൺ: 0471 2724740

ഇനി മുതൽ എല്ലാ മാസവും 1400 രൂപ വീതം പെൻഷൻ ലഭിക്കും

 ക്ഷേമപെൻഷനുകൾ 1400 രൂപയായി; ഉത്തരവിറങ്ങി നൂറു ദിവസങ്ങൾക്കുള്ളിൽ നൂറു പദ്ധതികൾ നടപ്പാക്കുമെന്ന വാഗ്ദാനത്തിലെ പ്രധാനപ്പെട്ട ഒന്നാണ് സാമൂഹ്യ സുരക്ഷ – ക്ഷേമ പെൻഷൻ വർദ്ധന. ഓണത്തലേന്ന് നൽകിയ ആ വാഗ്ദാനം പാലിക്കുകയാണ്. ക്ഷേമപെൻഷനുകൾ 1400 രൂപയായി വർധിപ്പിച്ച് ഉത്തരവിറങ്ങി. എല്ലാ മാസവും അവ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഈ സർക്കാർ വരുമ്പോൾ 600 രൂപയായിരുന്നു ക്ഷേമ പെൻഷൻ. ഇപ്പോഴത് 1400 രൂപയായിരിക്കുന്നു. 60 ലക്ഷത്തോളം ആളുകൾക്ക് മാസം തോറും 1400 രൂപ വീതം ലഭിക്കും. വാഗ്ദാനങ്ങൾ വിട്ടു വീഴ്ചയില്ലാതെ, ദൃഢനിശ്ചയത്തോടെ നടപ്പാക്കുകയാണ് സർക്കാർ. പ്രതിസന്ധികൾക്കിടയിലും ജനങ്ങളോടുള്ള പ്രതിബദ്ധത പാലിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഇനി മുതൽ എല്ലാവർക്കും പെൻഷൻ

Image
 ഇനി മുതൽ എല്ലാവർക്കും പെൻഷൻ (National Pension System-NPS)* NPS അനായാസവും നിയന്ത്രിതവും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതും മാറ്റങ്ങൾ വരുത്താവുന്നതുമായ വലിയ നേട്ടങ്ങൾ തരുന്ന ഒരു ക്രമീകൃത നിക്ഷേപ പദ്ധതിയാണ്. നാഷണൽ പെൻഷൻ സിസ്റ്റം എന്നറിയപ്പെടുന്ന എൻ.പി.എസ് ഉദ്യോഗത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയത്ത് ചെറിയ തുകകൾ നിക്ഷേപിച്ച് വിരമിക്കുന്ന സമയത്ത് പിൻവലിക്കാവുന്നതുമായ ഒരു പെൻഷൻ പദ്ധതിയാണ്. * മെയ് 1, 2009 വരെ കേന്ദ്ര സർക്കാർ ജീവനക്കാരെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പദ്ധതിയായിരുന്നു ഇത്. *നിലവിൽ എല്ലാ ഇന്ത്യൻ പൗരന്മാർക്കും പ്രവാസികൾക്കുമുൾപ്പെടെ ഈ പദ്ധതിയിൽ ചേരാവുന്നതാണ്.* 👉🏿18 മുതൽ 60 വയസ്സുവരെ ഉള്ളവർക്ക് ഈ പദ്ധതിയിൽ ചേരാവുന്നതാണ്. 👉🏿 എൻ.പി.എസ് അക്കൗണ്ട് രാജ്യത്ത് എവിടെ നിന്നും പ്രവർത്തിപ്പിക്കാവുന്നതാണ്.  ജോലി, സ്ഥലം മാറ്റം, എന്നിവ അക്കൗണ്ടിനെ ബാധിക്കുന്നതല്ല. 👉🏿 എൻ.പി.എസ് ലേക്ക് അടക്കാവുന്ന ഏറ്റവും ചുരുങ്ങിയ തുക 500 രൂപയാണ്.  👉🏿 ഒരു വർഷം അടക്കേണ്ടുന്ന ഏറ്റവും ചുരുങ്ങിയ തുക 6000 രൂപയാണ്. 👉🏿 60 വയസ്സ് പൂർത്തിയാകുമ്പോൾ പെൻഷൻ ലഭിക്കുന്നതോടൊപ്പം ആകെ നിക്ഷേപത്തിന്റെ 60% പി...

വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങുന്നതിന് വായ്പാ പദ്ധതി

Image
 സ്‌കൂൾ തലം മുതൽ ബിരുദ/ബിരുദാനന്തര/പ്രൊഫഷണൽ തലം വരെയുളള ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് ലാപ്പ്‌ടോപ്പ് വാങ്ങുന്നതിന് കേരള സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ വായ്പ നൽകും. പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉയർന്ന ശ്രേണിയിലുളള ലാപ്‌ടോപ്പ് വാങ്ങുന്നതിന് പരമാവധി ഒരു ലക്ഷം രൂപ വരെയും മറ്റ് കോഴ്‌സുകൾ പഠിക്കുന്നവർക്ക് പരമാവധി 50,000 രൂപ വരെയും വായ്പ അനുവദിക്കും. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയിൽ അധികരിക്കരുത്. പലിശ നിരക്ക് ആറ് ശതമാനമാണ്. വായ്പാ തുക 60 പ്രതിമാസ തവണകളായി തിരിച്ചടയ്ക്കണം. വാങ്ങാൻ ഉദ്ദേശിക്കുന്ന ലാപ്പ്‌ടോപ്പിന്റെ ക്വട്ടേഷൻ/ഇൻവോയ്‌സ് അപേക്ഷകർ ഹാജരാക്കണം. ക്വട്ടേഷൻ/ഇൻവോയിസ് പ്രകാരം ലാപ്പ്‌ടോപ്പ് വാങ്ങുന്നതിനാവശ്യമായ 100 ശതമാനം വായ്പയായി അനുവദിക്കും. 18 വയസ്സ് പൂർത്തിയായ വിദ്യാർത്ഥികൾക്കും, വിദ്യാർത്ഥികൾക്കുവേണ്ടി രക്ഷിതാക്കൾക്കും അപേക്ഷ സമർപ്പിക്കാം. പദ്ധതി വിശദാംശങ്ങൾ www.ksbcdc.com  ൽ ലഭിക്കും. അപേക്ഷാ ഫോറവും വിശദവിവരങ്ങളും കോർപ്പറേഷന്റെ ജില്ല/ഉപജില്ലാ ഓഫീസുകളിൽ ലഭിക്കും.

റീ ലൈഫ് സ്വയം തൊഴിൽ വായ്പ പദ്ധതി

Image
 റീ-ലൈഫ് സ്വയം തൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം August 19, 2020 by തൊഴിൽ വാർത്തകൾ – PRD Live താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി കുടുംബങ്ങളുടെ നാമമാത്ര/ചെറുകിട സ്വയംതൊഴിൽ സംരംഭങ്ങൾക്ക് പരമാവധി ഒരുലക്ഷം രൂപവരെ അനുവദിക്കുന്ന പുതിയ വായ്പാ പദ്ധതിയിലേക്ക് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം പച്ചക്കറി കൃഷി, മത്സ്യകൃഷി, കച്ചവടം, ഭക്ഷ്യസംസ്‌ക്കരണം, കാറ്ററിംഗ്, പെട്ടിക്കട, തട്ടുകട, പപ്പട നിർമ്മാണം, മെഴുകുതിരി നിർമ്മാണം, നോട്ട്ബുക്ക് ബൈൻഡിംഗ്, കരകൗശല നിർമ്മാണം, ടെയ്‌ലറിംഗ് തുടങ്ങി ചെറിയ മൂലധനത്തിൽ തുടങ്ങാവുന്ന നാമമാത്ര/ചെറുകിട സംരംഭങ്ങൾ ആരംഭിക്കാം. നിലവിൽ ബാങ്കുകൾ/ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുക്കാതെ സ്വന്തം ഫണ്ടുപയോഗിച്ച് നാമമാത്ര സംരംഭങ്ങൾ നടത്തുന്നവർക്ക് അവ വികസിപ്പിക്കുന്നതിനും വായ്പാ തുക ഉപയോഗിക്കാം. 1,20,000 രൂപയിൽ അധികരിക്കാത്ത കുടുംബ വാർഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗത്തിൽപ്പെട്ട 25 വയസ്സിനും 55 വയസ്സിനും മധ്യേ പ്രായമുള്ളവർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. കൂടുതൽ അപേക്ഷകർ ഉണ്ടെങ്കിൽ വനിതകൾക്ക് മുൻഗണന നൽകും. അഞ്ച് ശതമാനം വാർഷിക പലിശ നിരക്കിൽ...