ഇനി മുതൽ എല്ലാവർക്കും പെൻഷൻ
NPS അനായാസവും നിയന്ത്രിതവും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതും മാറ്റങ്ങൾ വരുത്താവുന്നതുമായ വലിയ നേട്ടങ്ങൾ തരുന്ന ഒരു ക്രമീകൃത നിക്ഷേപ പദ്ധതിയാണ്.
നാഷണൽ പെൻഷൻ സിസ്റ്റം എന്നറിയപ്പെടുന്ന എൻ.പി.എസ് ഉദ്യോഗത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയത്ത് ചെറിയ തുകകൾ നിക്ഷേപിച്ച് വിരമിക്കുന്ന സമയത്ത് പിൻവലിക്കാവുന്നതുമായ ഒരു പെൻഷൻ പദ്ധതിയാണ്.
* മെയ് 1, 2009 വരെ കേന്ദ്ര സർക്കാർ ജീവനക്കാരെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പദ്ധതിയായിരുന്നു ഇത്. *നിലവിൽ എല്ലാ ഇന്ത്യൻ പൗരന്മാർക്കും പ്രവാസികൾക്കുമുൾപ്പെടെ ഈ പദ്ധതിയിൽ ചേരാവുന്നതാണ്.*
👉🏿18 മുതൽ 60 വയസ്സുവരെ ഉള്ളവർക്ക് ഈ പദ്ധതിയിൽ ചേരാവുന്നതാണ്.
👉🏿 എൻ.പി.എസ് അക്കൗണ്ട് രാജ്യത്ത് എവിടെ നിന്നും പ്രവർത്തിപ്പിക്കാവുന്നതാണ്. ജോലി, സ്ഥലം മാറ്റം, എന്നിവ അക്കൗണ്ടിനെ ബാധിക്കുന്നതല്ല.
👉🏿 എൻ.പി.എസ് ലേക്ക് അടക്കാവുന്ന ഏറ്റവും ചുരുങ്ങിയ തുക 500 രൂപയാണ്.
👉🏿 ഒരു വർഷം അടക്കേണ്ടുന്ന ഏറ്റവും ചുരുങ്ങിയ തുക 6000 രൂപയാണ്.
👉🏿 60 വയസ്സ് പൂർത്തിയാകുമ്പോൾ പെൻഷൻ ലഭിക്കുന്നതോടൊപ്പം ആകെ നിക്ഷേപത്തിന്റെ 60% പിൻവലിക്കാവുന്നതും. ഗുണഭോക്താവിന്റെ കാലശേഷം നോമിനിക്ക് 40% തുക പിൻവലിക്കാവുന്നതോ പെൻഷൻ തുടർന്ന് സ്വീകരിക്കാവുന്നതോ ആണ്.
👉🏿 ആവശ്യമായ രേഖകൾ
* Aadhaar Card
* Pan Card
* Photo
* Bank Pass book
അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്

Thanks for good information 👍
ReplyDelete👌
ReplyDelete