JOB VACANCY
ആയുർവേദ അധ്യാപക തസ്തികയിൽ കരാർ നിയമനം
തൃപ്പുണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ കായചികിത്സ, പ്രസൂതി തന്ത്ര വകുപ്പുകളിൽ ഒരു അധ്യാപക തസ്തിക ഒഴിവുണ്ട്. ഇതിലേക്കുളള താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ കാലാവധി ഒരു വർഷം.ആയുർവേദത്തിലെ കായചികിത്സ, പ്രസൂതിതന്ത്ര ഇവയിൽ ബിരുദാനന്തര ബിരുദവും, എ ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ എട്ടിന് രാവിലെ 11ന് കൂടിക്കാഴ്ചയ്ക്ക് തൃപ്പുണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ബയോഡാറ്റയും, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം.

Thanks
ReplyDelete