തൊഴിൽ വാർത്തകൾ


സീനിയർ സയന്റിഫിക് ഓഫീസർ ഡെപ്യൂട്ടേഷൻ ഒഴിവ്


സംസ്ഥാന ഔഷധ സസ്യ ബോർഡിൽ സീനിയർ സയന്റിഫിക് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സർക്കാർ സ്ഥാപനങ്ങളിലോ സ്വയംഭരണ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലോ ഉള്ള ജീവനക്കാർക്ക് അപേക്ഷിക്കാം.  ബയോഡാറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും അപേക്ഷക്കൊപ്പം സമർപ്പിക്കണം.  ഒക്‌ടോബർ 31 വരെ ഔഷധ സസ്യ ബോർഡിന്റെ ഓഫീസിൽ അപേക്ഷ നൽകാം.  അംഗീകൃത സർവകലാശാലയിൽ നിന്ന് ബോട്ടണിയിൽ ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദമോ ആയുർവേദ മെഡിക്കൽ സയൻസിൽ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.  പ്ലാന്റ്, കൃഷി, ഫോറസ്ട്രി തുടങ്ങിയ മേഖലകളിൽ പത്ത് വർഷത്തെ ഗവേഷണ പരിചയം വേണം.  പ്രതിമാസവേതനം: 40,500 – 85,000.  വിശദവിവരങ്ങൾക്ക്: www.smpbkerala.org.

പ്രിൻസിപ്പാൾ തസ്തികയിൽ നിയമനം


പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പാൾ തസ്തികയിലേയ്ക്ക് പ്രതിമാസം 20,000 ഓണറേറിയം വ്യവസ്ഥയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പാൾ/ സെലക്ഷൻ ഗ്രേഡ് ലക്ചറർ/ സീനിയർ ഗ്രേഡ് ലക്ചർ തസ്തികകളിൽ നിന്നും വിരമിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം തയ്യാറാക്കിയ അപേക്ഷ ഒക്‌ടോബർ ഒന്നിന് വൈകിട്ട് അഞ്ചിനു മുമ്പ് ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, വികാസ് ഭവൻ. പി.ഒ, തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471-2737246.

Comments

Popular posts from this blog

JoBS UPDATE

എറണാകുളത്തെ ലിസി ആശുപത്രിയിലെ ഇൻഷുറൻസ് വിഭാഗത്തിലേക്ക് Front Office Executive തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു