തൊഴിൽ വാർത്തകൾ
- പ്രോജക്ട് അസിസ്റ്റന്റ് നിയമനം
- ഡെപ്യൂട്ടേഷൻ നിയമനം
- കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വിശദ വിവരങ്ങൾ www.kelsa.nic.in ൽ ലഭിക്കും.
വയനാട് ജില്ലയില്‍ വനിതാ ശിശുവികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയില്‍ ഒഴിവുള്ള ജില്ലാ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത മാനേജ്മെന്റ് /സാമൂഹ്യശാസ്ത്രം/ന്യൂട്രീഷ്യന്‍ എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദം /ബിരുദം/ഡിപ്ലോമ. അവസാന തീയതി സെപ്തംബര്‍ 18. വിലാസം: പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐസിഡിഎസ് സെല്‍, സിവില്സ്റ്റേഷന്, കല്‍പ്പറ്റ നോര്‍ത്ത് – പി.ഒ, 673122. ഫോണ്‍: 04936 204833.
- ഹാൻഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
തൃശ്ശൂര്‍ ജില്ലയില്‍ കോടതിയിലേക്കുള്ള ഡിജിറ്റൽ ജോലികൾക്കും വ്യാവസായിക ട്രിബ്യൂണൽ ഓഫീസിലേക്കുമായി ഹാൻഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. 21നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഐടി/കമ്പ്യൂട്ടർ സയൻസിൽ ബിടെക്ക് അല്ലെങ്കിൽ എഞ്ചിനീയറിങ് ഡിപ്ലോമ ആണ് യോഗ്യത. ഓഫീസ് ഓട്ടോമേഷനിലോ ഡിജിറ്റലൈസേഷനിലോ പരിചയമുള്ളവർക്ക് മുൻഗണന. ആറ് മാസത്തേക്കാണ് നിയമനം
താല്പര്യമുള്ളവർ പാസ്പോർട്ട് ഫോട്ടോയും വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റോട് കൂടി ഇമെയിൽ മുഖേനയോ പോസ്റ്റ് വഴിയോ സെപ്റ്റംബർ 16ന് വൈകീട്ട് 3 മണിക്ക് മുൻപ് അപേക്ഷിക്കണം. അപേക്ഷകന്റെ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നിർബന്ധമാണ്. തെരഞ്ഞെടുക്കപ്പെടുന്നവർ സെപ്റ്റംബർ 30ന് രാവിലെ 11 മണിക്ക് അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ ആൻഡ് എംപ്ലോയീസ് ഇൻഷുറൻസ് കോടതി ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 0487 2360699.
- അങ്കണവാടി ഹെൽപ്പർ /വർക്കർ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു
തൃശ്ശൂര്‍ ജില്ലയില്‍ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ജില്ലയിലെ ചാലക്കുടി അഡീഷണൽ പ്രൊജക്റ്റ് പരിധിയിലുള്ള ആതിരപ്പള്ളി, കോടശ്ശേരി, പരിയാരം, മേലൂർ, പഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ /ഹെൽപ്പർ തസ്തികകളിലെ ഒഴിവുകളിലേക്ക് ഈ പഞ്ചായത്തുകളിൽ സ്ഥിരതാമസമള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2020 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാക്കിയവരും 46 വയസ്സ് കഴിയാത്തവരുമായിരിക്കണം. എസ് സി /എസ് ടി വിഭാഗത്തിലുള്ളവർക്ക് മൂന്നുവർഷത്തെ വയസ്സ് ഇളവ് അനുവദിക്കുന്നതാണ്. അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി പാസായിരിക്കണം. അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എഴുത്തും വായനയും അറിഞ്ഞിരിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജനനതീയതി, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, സ്ഥിരതാമസം, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രങ്ങളുടെ ശരി പകർപ്പുകൾ സമർപ്പിക്കണം. കവറിന് പുറത്ത് മുകൾഭാഗത്ത് വർക്കർ /ഹെൽപ്പർ സെലക്ഷൻ 2020 എന്ന് എഴുതേണ്ടതാണ്.
- നേഴ്സുമാരുടെ ഒഴിവ്
കണ്ണൂര്‍ ജില്ലയില്‍ ജില്ലയിലെ ഹോമിയോ ആശുപത്രികളില്‍ ദേശീയ ആയുഷ് മിഷന് മുഖേന നേഴ്സ് (ജി എന്‍ എം) തസ്തികയില്‍ നിയമനം നടത്തുന്നു. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച. 18-നും 40-നും ഇടയില്‍ പ്രായമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റും, തിരിച്ചറിയല്‍ രേഖയും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം സെപ്റ്റംബര്‍ 14 ന് രാവിലെ 10 ന് കാഞ്ഞങ്ങാടുള്ള ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോ)-ല്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2206886
- താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു
മലപ്പുറം ജില്ലയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും പ്രാണിജന്യരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, വയസ്സ്, ഫോണ്‍ നമ്പര്‍ യോഗ്യത, പ്രാണിജന്യരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലെ മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം സെപ്തംബര്‍ 14ന് വൈകുന്നേരം അഞ്ചിനകം nvbdcpmpm@gmail.com എന്ന മെയിലിലേക്ക് അയക്കണം.
- പഞ്ചായത്തുകളില്‍ എഞ്ചിനീയര്‍ ഒഴിവ്
മലപ്പുറം ജില്ലയില്‍ രാഷ്ട്രീയ ഗ്രാമ സമാജ് അഭിയാന് പദ്ധതികളുടെ നിര്‍വ്വഹണത്തിനായി ജില്ലയിലെ പാണ്ടിക്കാട്, തൃക്കലങ്ങോട്, വണ്ടൂര്‍, ആലിപ്പറമ്പ്, അങ്ങാടിപ്പുറം, പള്ളിക്കല്‍, പുലാമന്തോള്‍, ആനക്കയം, ആതവനാട്, വേങ്ങര, പൊന്മള, പൂക്കോട്ടൂര്‍, ചീക്കോട്, കുഴിമണ്ണ, പുല്‍പ്പറ്റ, കരുവാരക്കുണ്ട്, കുറുവ, കോഡൂര്‍, താനാളൂര്‍, മേലാറ്റൂര്‍, ഊര്‍ങ്ങാട്ടിരി എന്നീ പഞ്ചായത്തുകളില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരെ നിയമിക്കുന്നു. പ്രതിമാസ വേതനം 25,000 രൂപ. യോഗ്യത ബിടെക് /ബി.ഇ ഇന്‍ സിവില്‍ എഞ്ചിനീയറിങ് അല്ലെങ്കില്‍ തത്തുല്യം, രണ്ട് വര്‍ഷ പ്രവൃത്തി പരിചയ സാക്ഷ്യപത്രം. കരാര്‍ കാലാവധി 2021 മാര്‍ച്ച് 31വരെ. അപേക്ഷ ബയോഡാറ്റ സഹിതം സെപ്തംബര്‍ 17ന് ഉച്ചക്ക് രണ്ടിനകം ജില്ലാ എല്‍.ഐ.ഡി & ഇ.ഡബ്ല്യു എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ applicationrgsaae@gmail.com എന്ന ഇ-മെയിലില്‍ സമര്‍പ്പിക്കണം.
- നിർഭയസെൽ പുനരധിവാസ പദ്ധതിയിൽ കരാർ നിയമനം
വനിത ശിശുവികസന വകുപ്പ് സംസ്ഥാന നിർഭയസെല്ലിൽ ആരംഭിക്കുന്ന ലൈംഗീകാതിക്രമം അതിജീവിച്ച കുട്ടികളുടെ സാമൂഹ്യാധിഷ്ഠിത പുനരധിവാസ പദ്ധതിയിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ, പ്രോഗ്രാം ഓഫീസർ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രോഗ്രാം കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് സോഷ്യൽ വർക്കിൽ പി.എച്ച്.ഡിയും കുട്ടികൾക്കായി പദ്ധതികൾ വികസിപ്പിച്ച് ഇംപ്ലിമെന്റ് ചെയ്തിട്ടുള്ള പ്രവർത്തന പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തനപരിചയമുള്ളവർക്ക് മുൻഗണന. പ്രതിമാസ ഓണറേറിയം 1,00,000 രൂപ.
പ്രോഗ്രം ഓഫീസർ തസ്തികയിലേക്ക് 3-5 വർഷത്തിൽ കുറയാത്ത, കൗമാരക്കാർക്കുവേണ്ടിയോ ലൈംഗീകാതിക്രമം അതിജീവിച്ച കുട്ടികൾക്കുവേണ്ടിയോ പ്രവർത്തിച്ചിട്ടുള്ള ഫീൽഡ് പരിചയമുള്ള എം.എസ്.ഡബ്ല്യു യോഗ്യതയുള്ളവർ അഥവാ കുട്ടികളുടെ സൈക്കോ സോഷ്യൽ കെയർ മേഖലയിൽ പ്രവൃത്തി പരിചയമുള്ള എം.എസ്.ഡബ്ല്യു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ ഓണറേറിയം 35,000 രൂപ.
വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം സെപ്റ്റംബർ 25ന് വൈകുന്നേരം അഞ്ചിന് മുമ്പായി സ്റ്റേറ്റ് കോർഡിനേറ്റർ, നിർഭയസെൽ, ചെമ്പക നഗർ, ഹൗസ് നമ്പർ 40, ബേക്കറി ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ എത്തിക്കണം.

Comments
Post a Comment