വോഡഫോൺ-ഐഡിയ ഇനി 'വി’ എന്ന പുതിയ ബ്രാൻഡ് നെയിമിൽ
വോഡഫോൺ-ഐഡിയ ഇനി 'വി’ എന്ന പുതിയ ബ്രാൻഡ് നെയിമിൽ
രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ വോഡഫോണും ഐഡിയയും ചേർന്നുള്ള കമ്പനിയുടെ പേര് മാറ്റി. ഇരു കമ്പനികളുടെയും ആദ്യാക്ഷരങ്ങൾ ചേർത്ത് വി (Vi) എന്നാവും പുതിയ കമ്പനി അറിയപ്പെടുക. ലയനത്തിനു രണ്ട് വർഷങ്ങൾക്ക് ശേഷമാണ് കമ്പനിയുടെ പേരു മാറ്റി ഒരു ബ്രാൻഡ് ആയി അവതരിപ്പിക്കുന്നത്. വിർച്വൽ കോൺഫറൻസിലൂടെ വോഡഫോൺ ഐഡിയ എംഡിയും സിഇഒയുമായ രവീന്ദർ താക്കറാണ് ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ താരിഫ് നിരക്കുകൾ പ്രഖ്യാപിച്ചു എന്നും സൂചനയുണ്ട്.
പുതിയ ബ്രാൻഡ് നെയിമിൽ ശക്തമായ തിരിച്ചു വരവിനൊരുങ്ങി വോഡാഫോൺ ഐഡിയ. വോഡാഫോണിന്റെ ആദ്യ അക്ഷരമായ ‘വി’യും ഐഡിയയുടെ ആദ്യ അക്ഷരമായ ‘ഐ’യും ചേർന്ന് ‘വിഐ’ എന്ന പേരിലാകും ഇനി മുതൽ ഇരുകമ്പനികളും ചേർന്ന ബ്രാൻഡ് അറിയപ്പെടുക.
പുതിയ ബ്രാൻഡ് നെയിമിലൂടെ നഗര- ഗ്രാമ പ്രദേശങ്ങളിൽ ശക്തമായി സാന്നിധ്യമുറപ്പിക്കുകയാണ് കൂട്ടുകെട്ടിലൂടെ ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. ഉപയോക്താക്കളുടെ ഡിജിറ്റൽ ആവശ്യങ്ങൾ നിറവേറ്റാൻ പുതിയ ബ്രാൻഡിന് മികച്ച ശൃംഖലയാണുള്ളതെന്നും ഇതിലൂടെ 25,000 കോടി രൂപ വിപണിയിൽ നിന്ന് സമാഹരിക്കുമെന്നും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് രവീന്ദർ ടാക്കാർ പറഞ്ഞു.
മാത്രമല്ല, സർക്കാരിന് നൽകാനുള്ള എജിആർ കുടിശിക തീർക്കാൻ വിപണിയിൽ നിന്ന് കടമെടുക്കാനും ബോർഡ് യോഗം അംഗീകാരം നൽകിയിട്ടുണ്ട്.
2018 ഓഗസ്റ്റിലാണ് ഇരു കമ്പനികളും തമ്മിൽ ലയിച്ചത്. ജിയോയുടെ കടുത്ത ഭീഷണി മറികടക്കാനായിരുന്നു ലയനം. ടെലികോം മേഖലയിൽ കുത്തകയായി ജിയോ എത്തിയതോടെ ഇരു കമ്പനികൾക്കും കനത്ത നഷ്ടമുണ്ടായിരുന്നു. ഉപഭോക്താക്കളുടെ കൊഴിഞ്ഞു പോക്ക് ഇരു കമ്പനികൾക്കും കോടികളുടെ ബാധ്യത ഉണ്ടാക്കി. യനനത്തോടെ 40 കോടി ഉപഭോക്താക്കളുള്ള കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായിരുന്നു. വോഡഫോണിന് 45. 1 ശതമാനം ഓഹരികളും ഐഡിയയ്ക്ക് 26 ശതമാനം ഓഹരികളുമാണ് കമ്പനിയിലുള്ളത്.
Comments
Post a Comment