തൊഴിൽ വാർത്തകൾ


 കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന ദാരിദ്ര നിർമ്മാർജന മിഷനിൽ (കുടുംബശ്രീ) വിവിധ തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനും പട്ടിക തയ്യാറാക്കുന്നതിനും കേന്ദ്ര സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അസി. ജില്ലാമിഷൻ കോ-ഓർഡിനേറ്റർ (ഏഴ് ഒഴിവ്) ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് (19 ഒഴിവ്).

അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിലേക്കുള്ള അപേക്ഷ 23ന് വൈകിട്ട് അഞ്ചിനു മുമ്പ് ലഭിക്കണം. ഓൺലൈൻ ഇന്റർവ്യൂ 27ന് നടക്കും. ഇന്റർവ്യൂവിന് പ്രത്യേകം കത്ത് നൽകില്ല. അപേക്ഷയിൽ മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ രേഖപ്പെടുത്തണം.

ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിലേക്കുള്ള അപേക്ഷ 30ന് വൈകിട്ട് നാലിനു മുമ്പ് സമർപ്പിക്കണം. അപേക്ഷ അയക്കേണ്ട വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം- 695011.  കൂടുതൽ വിവരങ്ങൾക്ക്: www.kudumbashree.org സന്ദർശിിക്കുക.

ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണ പദ്ധതി പ്രോജക്ടിൽ നിയമനം

സംസ്ഥാന പുരാരേഖ വകുപ്പ് നിരണം സെന്റ് മേരീസ് ഓർത്തഡോക്‌സ് സിറിയൻ ചർച്ചിൽ സൂക്ഷിച്ചിട്ടുള്ള ചരിത്ര രേഖകളുടെ ശാസ്ത്രീയ സംരക്ഷണ പദ്ധതി പ്രോജക്ടിൽ കൺസർവേഷൻ പ്രോജക്ട് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

കൺസർവേഷൻ പ്രോജക്ട് ട്രെയിനി മെന്റിംഗ് തസ്തികയിലേക്ക് എസ്.എസ്.എൽ.സി/തത്തുല്യമായ പരീക്ഷായോഗ്യതയും ബുക്ക് ബൈന്റിംഗിൽ കെ.ജി.റ്റി.ഇ/എം.ജി.റ്റി.ഇ(ലോവർ/ഹയർ) സർട്ടിഫിക്കറ്റ്/തത്തുല്യമായ പരീക്ഷാ യോഗ്യതയും, രേഖകളുടെ ശാസ്ത്രീയ സംരക്ഷണത്തിൽ രണ്ട് വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയവും വേണം.

കൺസർവേഷൻ പ്രോജക്ട് ട്രെയിനി (ബൈന്റിംഗ്) തസ്തികയിലേക്ക് എസ്.എസ്.എസ്.സി/തത്തുല്യമായ പരീക്ഷായോഗ്യതയും ബുക്ക് ബൈന്റിംഗിൽ കെ.ജി.റ്റി.ഇ/എം.ജി.റ്റി.ഇ(ലോവർ) സർട്ടിഫിക്കറ്റ്/തത്തുല്യമായ പരീക്ഷാ യോഗ്യതയും വേണം. സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രായപരിധി ബാധകമാണ്. അപേക്ഷ അയയ്‌ക്കേണ്ട വിലാസം: ഡയറക്ടർ, സംസ്ഥാന പുരാരേഖ വകുപ്പ്, നളന്ദ, തിരുവനന്തപുരം-3. അപേക്ഷ 20 നകം ലഭിക്കണം.

ഗവ: ആയുർവേദ കോളേജ്: കരാർ അധ്യാപക നിയമനം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് ഒക്‌ടോബർ 12ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം 10.30ന് ഹാജരാകണം.

അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവുകൾ

തിരുവനന്തപുരം നേമം ഐസിഡിഎസ് പ്രോജക്ടിന്റെ കീഴിൽ ബാലരാമപുരം പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകുന്നതുമായ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി വിജയിച്ചവർക്ക് വർക്കർ തസ്തികയിൽ അപേക്ഷിക്കാം. എസ്.എസ്.എൽ.സി പാസാകാത്ത എഴുത്തും വായനയും അറിയുന്നവർക്ക് ഹെൽപ്പർ വിഭാഗത്തിൽ അപേക്ഷിക്കാം.

പ്രായം 18 – 46 വയസ്സ്. അപേക്ഷകർ ബന്ധപ്പെട്ട പഞ്ചായത്തിൽ സ്ഥിരതാമസക്കാരായിരിക്കണം. വർക്കർ തസ്തികയിൽ അപേക്ഷിക്കുന്നവരിൽ അധിക യോഗ്യതയുള്ളവർ വിവരം അപേക്ഷയിൽ കാണിക്കണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും ബന്ധപ്പെട്ട ഐ.സി.ഡി.എസ് ഓഫീസിൽ ലഭിക്കും. അപേക്ഷകൾ ശിശുവികസന പദ്ധതി ഓഫീസർ, നേമം, നരുവാമൂട് പി.ഒ എന്ന വിലാസത്തിൽ നവംബർ മൂന്നിന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. ഇ-മെയിൽ: nemomcdpo@gmail.com. ഫോൺ: 0471 2399114.

Comments

Popular posts from this blog

JoBS UPDATE

എറണാകുളത്തെ ലിസി ആശുപത്രിയിലെ ഇൻഷുറൻസ് വിഭാഗത്തിലേക്ക് Front Office Executive തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു