തൊഴിൽ വാർത്തകൾ


 ജലനിധിയിൽ ഡെപ്യൂട്ടേഷൻ നിയമനം

കേരള സർക്കാർ നടപ്പിലാക്കുന്ന ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ കണ്ണൂർ റീജിയണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റുകളിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ, അക്കൗണ്ട്‌സ് ഓഫീസർ തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.

റീജിയണൽ പ്രോജക്ട് ഡയറക്ടർക്ക് 10 വർഷം ഗ്രാമവികസനം അല്ലെങ്കിൽ ജലവിതരണ മേഖലയിൽ ജോലി ചെയ്തിട്ടുള്ള പ്രവർത്തിപരിചയം വേണം. സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ/ പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിലുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം അഭികാമ്യം. സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സീനിയർ എക്‌സിക്യൂട്ടീവ് എൻജിനീയർ/ ഡെപ്യൂട്ടി ഡവലപ്പ്‌മെന്റ് കമ്മീഷണർ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്ക് സർക്കാർ/ അർദ്ധ സർക്കാർ മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ/ സെക്രട്ടേറിയറ്റ് ഫിനാൻസ് എന്നിവയിൽ അക്കൗണ്ട്‌സ് ഓഫീസർ റാങ്കിലോ മറ്റു തത്തുല്യമായ തസ്തികയിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അക്കൗണ്ട്‌സ് വിഭാഗത്തിൽ എട്ട് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം വേണം. വിദേശ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന വികസന പദ്ധതികളിൽ കമ്പ്യൂട്ടർ അടിസ്ഥാനത്തിലുള്ള സാമ്പത്തിക/ അക്കൗണ്ട്‌സ് പരിപാലനത്തിലുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം അഭികാമ്യം.

കൂടുതൽ വിവരങ്ങൾക്ക് www.jalanidhi.kerala.gov.in സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി നവംബർ ഒൻപത്.

ഇലക്‌ട്രോണിക്‌സ് എൻജിനിയറിംഗ്: ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ 13ന്


വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ ഇലക്‌ട്രോണിക്‌സ് എൻജിനിയറിംഗ് വിഭാഗം ലക്ചററുടെ ഒരു താത്ക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 13ന് രാവിലെ പത്തിന് കോളേജിൽ നടക്കും.

ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസോടെ എൻജിനിയറിങ് ബിരുദവും പോളിടെക്‌നിക് കോളേജിലെയോ/എൻജിനിയറിങ്  കോളേജുകളിലെയോ മൂന്നുവർഷത്തിൽ കുറയാത്ത അദ്ധ്യാപന പരിചയവും ആണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ടെത്തണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.

പ്രിൻസിപ്പൽ കരാർ നിയമനം: ഇന്റർവ്യൂ 13ന്

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ തലശ്ശേരി (ചൊക്ലി) പരിശീലന കേന്ദ്രത്തിൽ നിലവിൽ ഒഴിവുള്ള പ്രിൻസിപ്പൽ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.  യൂണിവേഴ്‌സിറ്റികൾ, ഗവൺമെന്റ്/ എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ നിന്ന് റിട്ടയർ ചെയ്ത അധ്യാപകർ അല്ലെങ്കിൽ യു.ജി.സി/ എ.ഐ.സി.ടി.ഇ സംസ്ഥാന സർക്കാരുകൾ കോളേജ്/ യൂണിവേഴ്‌സിറ്റി അധ്യാപക നിയമനത്തിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.  പ്രായപരിധി 25 – 67 വയസ്സ്.  ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 12ന് രാവിലെ 10 മുതൽ അഞ്ച് വരെയുള്ള സമയത്തിനുള്ളിൽ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമാണെന്നുള്ള അറിയിപ്പും ബയോഡാറ്റയും  director.mwd@gmail.com ൽ അപ്‌ലോഡ് ചെയ്യണം.    ബയോഡാറ്റ അപ്‌ലോഡ് ചെയ്തവരെ മാത്രമേ ഇന്റർവ്യൂവിൽ പങ്കെടുപ്പിക്കൂ.  രജിസ്റ്റർ ചെയ്യുന്ന യോഗ്യതയുള്ളവർ മാത്രം തിരുവനന്തപുരം വികാസ് ഭവൻ നാലാം നിലയിലുള്ള ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റിൽ 13ന് ഉച്ചയ്ക്ക് ശേഷം ഒരു മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇന്റർവ്യൂവിനെത്തണം.  കൂടുതൽ വിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in. 

Comments

Popular posts from this blog

JoBS UPDATE

എറണാകുളത്തെ ലിസി ആശുപത്രിയിലെ ഇൻഷുറൻസ് വിഭാഗത്തിലേക്ക് Front Office Executive തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു