തൊഴിൽ വാർത്തകൾ
ലാബ് ടെക്‌നീഷ്യന്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 19 ന്
കൊല്ലം ജില്ലയിലെ ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ ലാബ് ടെക്‌നീഷ്യനെ നിയോഗിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 19 ന് രാവിലെ 11 ന് തേവള്ളി ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഡി എം എല്‍ ടി/ബി എസ് സി എം എല്‍ ടി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ സഹിതം എത്തണം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2797220 നമ്പരിലും ലഭിക്കും.
മാലിദ്വീപിൽ നഴ്‌സുമാർക്ക് നോർക്ക വഴി നിയമനം
മാലിദ്വീപിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് രണ്ട് വർഷം പ്രവൃത്തി പരിചയമുള്ള വിദഗ്ധ നഴ്‌സുമാരെ നോർക്ക മുഖാന്തരം തിരഞ്ഞെടുക്കുന്നു. IELTS നു 5.5 നു മുകളിൽ സ്‌കോർ നേടിയ നഴ്‌സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ള പുരുഷ/വനിത നഴ്‌സുമാർക്ക് അപേക്ഷിക്കാം.
ശമ്പളം 53,000 – 67,000 രൂപ. ഉയർന്ന പ്രായ പരിധി 45 വയസ്സ്. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org സന്ദർശിക്കുക. അവസാന തിയതി ഒക്ടോബർ 31. ടോൾ ഫ്രീ നമ്പർ: 1800 425 3939.
Comments
Post a Comment