തൊഴിൽ വാർത്തകൾ

 യോഗാ ഇന്‍സ്ട്രക്ടര്‍ ഒഴിവുകള്‍

കാസര്‍കോട് ജില്ലയിലെ ആയുഷ് ഹെല്‍ത്ത് വെല്‍നസ് സെന്ററുകളില്‍ യോഗാ ഡെമോണ്‍സ്‌ട്രേറ്റര്‍/ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒഴിവുണ്ട്. അഭിമുഖം ഒക്ടോബര്‍ 27 ന് രാവിലെ 10 ന് കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നടക്കും.ബി എന്‍ വൈ എസ്/ എം ഫില്‍ (യോഗ), യോഗയില്‍ എം എസി, അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ലഭിച്ച ഒരു വര്‍ഷത്തെ പി ജി ഡിപ്ലോമ ഇന്‍ യോഗ, അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നോ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നോ ലഭിച്ച ഒരു വര്‍ഷം കാലാവധിയുളള അംഗീകൃത യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് കഴിഞ്ഞവര്‍ എന്നിവയില്‍ ഏതെങ്കിലും യോഗ്യതയുള്ളവര്‍വര്‍ക്ക് പങ്കെടുക്കാം. അമ്പലത്തുംകര ഐ.എസ്.എം ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി (ഒന്ന്), മൊഗ്രാല്‍ ഗവ. യുനാനി ഡിസ്‌പെന്‍സറി (ഒന്ന്), ചിറ്റാരിക്കാല്‍ ഗവ. ഹോമിയോ ഡിസ്‌പെന്‍സറി (ഒന്ന്) എന്നിവിടങ്ങളിലാണ് ഒഴിവുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672206886 നമ്പറിൽ ബന്ധപ്പെടുക.

അനലിറ്റിക്കല്‍ അസിസ്റ്റന്റ ഒഴിവ്

ജില്ലാ ക്ഷീരവികസന വകുപ്പിന് കീഴില്‍ മീനാക്ഷിപുരം ചെക്‌പോസ്റ്റിലെ പാല്‍ഗുണനിയന്ത്രണ ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനലിറ്റിക്കല്‍ അസിസ്റ്റന്റ് (ട്രയിനി) ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയില്‍ 3 ഷിഫ്റ്റുകളിലും ജോലി ചെയ്യാന്‍ അപേക്ഷകര്‍ സന്നദ്ധരാകണം. നിലവില്‍ രണ്ട് ഒഴിവുകളാണുള്ളത്. പ്രതിമാസ വേതനം 17,500/- രൂപ, യോഗ്യത – MSC Chemistry / Biochemistry / Biotechnology, പ്രായം 18 നും 35 നും ഇടയില്‍. ബയോഡാറ്റ,  യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എ്ന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഒക്ടോബര്‍ 28 ന് വൈകീട്ട് അഞ്ചിന് മുമ്പായി നേരിട്ടോ തപാല്‍ മുഖേനയോ ഡെപ്യുട്ടി ഡയറക്ടര്‍, ക്ഷീരവികസന വകുപ്പ്, സിവില്‍സ്റ്റേഷന്‍, പാലക്കാട് എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടിക്കാഴ്ചക്ക് യോഗ്യത നേടിയവരുടെ ലിസ്റ്റ് ഒക്ടോബര്‍ 30 ന് രാവിലെ പതിനൊന്നിന് ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തും. അഭിമുഖം നവംബര്‍ മൂന്നിന് രാവിലെ 11 ന് പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള  ക്ഷീരവികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.

സമ്പുഷ്ട കേരളം ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് കരാർ നിയമനം  

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള നാഷണൽ ന്യൂട്രീഷൻ മിഷൻ (സമ്പുഷ്ട കേരളം) പദ്ധതിയിൽ ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.


ശാസ്ത്രം, എൻജിനിയറിങ്, ടെക്‌നോളജി ഇവയിലേതെങ്കിലും മുഖ്യവിഷയമായി നേടിയ ബിരുദമുള്ളവർക്ക് മുൻഗണന. കമ്മ്യൂണിറ്റി/ തദ്ദേശ സ്ഥാപനങ്ങളിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയം വേണം. പ്രായപരിധി 35 വയസ്സ് (2020 ജൂലായ് 31ന് 35 വയസ് കവിയാൻ പാടില്ല). അപേക്ഷ അനുബന്ധ രേഖകൾ സഹിതം നവംബർ അഞ്ചിന് വൈകിട്ട് അഞ്ചിനു മുൻപ് ജില്ലാ പ്രോഗ്രാം ഓഫീസർ, ജില്ലാതല ഐ.സി.ഡി.എസ് സെൽ, പൂജപ്പുര, തിരുവനന്തപുരം -695012 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 8330002311, 8330002360. വിശദവിവരങ്ങൾക്ക്  http://rb.gy/7crg85  എന്ന ലിങ്ക് സന്ദർശിക്കുക.

Comments

Popular posts from this blog

JoBS UPDATE

എറണാകുളത്തെ ലിസി ആശുപത്രിയിലെ ഇൻഷുറൻസ് വിഭാഗത്തിലേക്ക് Front Office Executive തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു