JOB VACANCY
ഐ.എം.ജിയിൽ ഡെപ്യൂട്ടേഷൻ നിയമനം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിന്റെ കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഫാക്കൽറ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള സർക്കാർ ജീവനക്കാർക്ക് മാർച്ച് ഒന്ന് വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ:www.img.kerala.gov.in.
അസിസ്റ്റന്റ് പ്രോഗ്രാം കോഓർഡിനേറ്റർ താത്കാലിക ഒഴിവ്
സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് പത്തനംതിട്ട ജില്ലയിലെ അസിസ്റ്റന്റ് പ്രോഗ്രാം കോഓർഡിനേറ്റർ താത്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട ജില്ലയിൽ താമസിക്കുന്നവർക്ക് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: keralabiodiversity.org, ഫോൺ: 0471-2724740.
അക്കൗണ്ടിംഗ് ക്ലർക്ക് കരാർ നിയമനം
തിരുവനന്തപുരം ജില്ലാ ആയൂഷ് മിഷനിൽ അക്കൗണ്ടിംഗ് ക്ലർക്ക് കരാർ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. ഗവൺമെന്റ് അംഗീകൃത റഗുലർ കോഴ്സിലൂടെ ബികോം ഡിഗ്രി, ഡി സി എ, ടാലി യോഗ്യതയും ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗിൽ പ്രാവീണ്യവുമുള്ളവർക്ക് അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഇന്റർവ്യുവിൽ പങ്കെടുക്കാം. പ്രായപരിധി 2020 ജനുവരി ഒന്നിന് 40 വയസ്. പ്രതിമാസ വേതനം 17,000 രൂപ. 15 ന് രാവിലെ 10 ന് ജനറൽ ആശുപത്രിക്ക് എതിർവശം ഹോളിഏഞ്ചൽസ് കോൺവെന്റ് സ്കൂളിന് സമീപത്തെ നാഷണൽ ആയൂഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജരുടെ ഓഫീസിലാണ് ഇന്റർവ്യു.
ട്രേഡ്സ്മാൻ ഒഴിവ്
ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ ദിവസ വേതന അടിസ്ഥാനത്തിൽ രണ്ട് ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ വിഭാഗം) ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഐ.ടി.ഐ തത്തുല്യ യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 11 ന് രാവിലെ 10.30 ന് കോളേജ് ഓഫീസിൽ നടക്കുന്ന ഇന്റർവ്യുവിന് എത്തണം.
കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓവർസിയർ (സിവിൽ), അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), ക്യാഷ് കൗണ്ടർ അസിസ്റ്റന്റ്, അറ്റൻഡർ തസ്തികകളിലാണ് ഒഴിവ്. അപേക്ഷ 13 വരെ നൽകാം. അപേക്ഷകൾ ഇ-മെയിലിലും സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.

Comments
Post a Comment