JOB VACANCY
ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസ് കോ ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റേഴ്സ് ബിരുദവും കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്കും അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 23,000 രൂപ പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 28ന് മുന്‍പ് സമര്‍പ്പിക്കണം. വിലാസം : സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, വഞ്ചിയൂര്‍, തിരുവനന്തപുരം. കൂടുതല്‍ വിവവരങ്ങള്‍ക്ക് 0471-2575013.
വാക്ക്-ഇൻ-ഇന്റർവ്യൂ
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സോഷ്യൽ വർക്കർ കം കേസ് വർക്കർ, ഫുൾ ടൈം റസിഡന്റ് വാർഡൻ, കെയർ ടേക്കർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 17ന് രാവിലെ 11ന് സൊസൈറ്റിയുടെ കരമന, കുഞ്ചാലുംമൂട്ടെ സംസ്ഥാന ഓഫീസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് എത്തണം. വിശദവിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ,
തിരുവനന്തപുരം. ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org, ഫോൺ: 0471-2348666.
ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ ഒഴിവ്
ട്രഷറി വകുപ്പിൽ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്ററുടെ ഒരൊഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. ബി.ടെക് (കമ്പ്യൂട്ടർ സയൻസ്)/ എം.ടെക് (കമ്പ്യൂട്ടർ സയൻസ്)/ എം.സി.എ/ എം.എസ്സി (ഐ.റ്റി) തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സമാനമേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. പ്രതിമാസ ശമ്പളം 85,000 രൂപ. 22 വരെ അപേക്ഷിക്കാം. ബയോഡാറ്റ career.treasury@kerala.gov.in ൽ അയയ്ക്കണം. വിശദമായ വിജ്ഞാപനം www.portal.treasury.kerala.gov.in ൽ ലഭിക്കും.

Comments
Post a Comment