JOB VACANCY ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്,
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കരുണാപുരം ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ താഴെ പറയുന്ന ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് ഫെബ്രുവരി 15 രാവിലെ 11ന് കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ ഇന്റര്‍വ്യൂ നടക്കും.
1. ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (ഒഴിവ് – 01)- യോഗ്യത – ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍.റ്റി.സി/ എന്‍.എ.സി.-യും, 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
2. കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒഴിവ് – 02)- യോഗ്യത – കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ എന്‍.റ്റി.സി. / എന്‍.എ.സി.-യും, 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഐറ്റി-യില്‍ ഡിപ്ലോമയും, 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബാച്ചിലര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഐറ്റി-യും, 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.ഐ.ഇ.എല്‍.ഐ.റ്റി. എ ലെവല്‍/യുജിസി അംഗീകാരമുളള യൂണിവേഴ്‌സിറ്റിയില്‍ നിന്നുളള പിജിഡിസിഎ-യും, 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഐറ്റി-യും, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.ഐ.ഇ.എല്‍.ഐ.റ്റി. ബി ലെവലും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബാച്ചിലര്‍ ഇന്‍ എഞ്ചിനീയറിംഗ്/ ബാച്ചിലര്‍ ഓഫ് ടെക്‌നോളജി ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഐറ്റി-യും, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും
ബന്ധപ്പെട്ട ട്രേഡുകളില്‍ സിഐടിഎസ് സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി നിശ്ചിത ദിവസം ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 272216
വനിത ഹോം ഗാര്‍ഡ്‌സ് റിക്രൂട്ട്‌മെന്റ്
ഇടുക്കി ജില്ലയില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസസ്/പോലീസ് എന്നീ വകുപ്പുകളില്‍ ഡ്യൂട്ടിയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഹോംഗാര്‍ഡ്‌സ് വിഭാഗത്തല്‍ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് യോഗ്യരായ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത- ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, പാരാ മിലിട്ടറി തുടങ്ങിയ സൈനിക അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫോറസ്റ്റ്, എക്‌സൈസ്, ജയില്‍ തുടങ്ങിയ സംസ്ഥാന സര്‍വ്വീസുകളില്‍ നിന്നും വിരമിച്ച സേനാംഗമായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത- എസ്.എസ്.എല്‍.സി (എസ്.എസ്.എല്‍.സി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ഏഴാം ക്ലാസുകാരെ പരിഗണിക്കും) പ്രായപരിധി 35-58, ദിവസ വേതനം 765 രൂപ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കായികക്ഷമതാ പരിശോധനയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും. പ്രായം കുറഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. താല്്പര്യമുളളവര്‍ ഫെബ്രുവരി 26 വൈകിട്ട് 5 ന് മുമ്പായി ഇടുക്കി ജില്ലാ ഫയര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫ് 2 എണ്ണം ഡിസ്ചാര്‍ജജ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ മുന്‍ സേവനം തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രായം. മേല്‍വിലാസം എന്നിവ സംബന്ധിച്ച രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍, അപേക്ഷ ഫോറത്തിന്റെ മാതൃക എന്നിവ ഇടുക്കി ജില്ലാ ഫയര്‍ ഓഫീസ്, ആലിന്‍ ചുവട്, ചെറുതോണിയില്‍ നിന്ന് ലഭിക്കും. ഫോണ്‍: 04862 296001, 9497920164
Comments
Post a Comment