JOB VACANCY
വനഗവേഷണ സ്ഥാപനത്തിൽ താത്കാലിക നിയമനം
കേരള വനഗവേഷണ സ്ഥാപനത്തിൽ വിവിധ സമയബന്ധിത ഗവേഷണ പദ്ധതികളിലേക്ക് പ്രോജക്ട് അസിസ്റ്റന്റ്, പ്രോജക്ട് ഫെല്ലോ, ജൂനിയർ റിസർച്ച് ഫെല്ലോ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിനായി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് www.kfri.res.in സന്ദർശിക്കുക.
കമ്പ്യൂട്ടർ സയൻസ് ഗസ്റ്റ് അധ്യാപക നിയമനം
ഗവ.കോളേജ് തലശ്ശേരി, ചൊക്ലിയിൽ
കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയത്തിൽ (എം.എസ്.സി.കമ്പ്യൂട്ടർ സയൻസ്) ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും.
അപേക്ഷകർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. ഉദ്യോഗാർത്ഥികൾ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 17 ന് രാവിലെ പത്തിന്് ഇന്റർവ്യൂവിന് ഹാജരാകണം.

Comments
Post a Comment