JOB VACANCY

 ഗസ്റ്റ് ഇൻസ്ട്രക്ടർ താത്കാലിക ഒഴിവ്

കഴക്കൂട്ടം വനിതാ ഗവ. ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ താത്കാലിക ഒഴിവുണ്ട്. എം.ബി.എ/ബി.ബി.എ/ബിരുദം/ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഡി.ജി.ടി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഹ്രസ്വകാല ടി.ഒ.ടി (ToT) എംപ്ലോയബിലിറ്റി സ്‌കിൽ കോഴ്സുമാണ് യോഗ്യത. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി നാളെ (ഫെബ്രുവരി 18) രാവിലെ 10.30 ന് ഇന്റർവ്യൂവിന് സ്ഥാപനത്തിൽ എത്തണം.


സൈക്കോളജി ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ 19ന്

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സൈക്കോളജി ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ 19ന് പകൽ 10.30നു നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർ പാനലിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനത്തീയതി, മുൻപരിചയം തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്ത രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം.

എൽ.എസ്.എസ് / യു.എസ്.എസ് പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

ഏപ്രിലിൽ നടക്കുന്ന എൽ.എസ്.എസ്/യു.എസ്.എസ് പരീക്ഷാ വിജ്ഞാപനം  keralapareekshabhavan.in ൽ പ്രസിദ്ധീകരിച്ചു

കരാര്‍ അധ്യാപക നിയമനം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ തിരുവനന്തപുരത്തെ മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ എം.ടെക് മെക്കാനിക്കല്‍ ബിരുദധാരികളില്‍ നിന്നും കരാറടിസ്ഥാനത്തില്‍ അധ്യാപകരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുകളും സഹിതം ഓഫീസര്‍ ഇന്‍ ചാര്‍ജ്, മോഡല്‍ ഫിനിഷിങ് സ്‌കൂള്‍, സയന്‍സ് ആന്റ് ടെക്നോളജി മ്യൂസിയം ക്യാമ്പസ്, പി.എം.ജി ജംഗ്ഷന്‍, തിരുവനന്തപുരം-695 033ന് മുന്‍പാകെ 20ന് രാവിലെ 10.30ന് നേരിട്ട് ഹാജരാകണം. ഫോണ്‍: 0471-2307733, 8547005050.

Comments

Popular posts from this blog

JoBS UPDATE

എറണാകുളത്തെ ലിസി ആശുപത്രിയിലെ ഇൻഷുറൻസ് വിഭാഗത്തിലേക്ക് Front Office Executive തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു