JOB VACANCY
റേഡിയേഷൻ ടെക്നോളജിസ്റ്റ് കരാർ നിയമനം
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയേഷൻ ടെക്നോളജിസ്റ്റിനെ നിയമിക്കുന്നു. വാക്ക്-ഇൻ-ഇന്റർവ്യൂ 24ന് രാവിലെ 11ന് നടക്കും. വിശദവിവരങ്ങൾ www.rcctvm.gov.in യിൽ ലഭിക്കും.
ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള നഴ്സസ് ആന്റ് മിഡ്വൈവ്സ് കൗൺസിൽ ഓഫീസിൽ രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ, ജൂനിയർ സൂപ്രണ്ട്, അക്കൗണ്ടന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. ജൂനിയർ സൂപ്രണ്ടിന് 30700-65400 ആണ് ശമ്പള നിരക്ക്. 25200- 54000 രൂപയാണ് അക്കൗണ്ടന്റ് ശമ്പള നിരക്ക്.
രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികകളിൽ യഥാക്രമം സർക്കാർ നഴ്സിംഗ് കോളേജിലെ പ്രിൻസിപ്പൽ/ പ്രൊഫസർ, സർക്കാർ നഴ്സിംഗ് സ്കൂളിലെ പ്രിൻസിപ്പൽ/ വൈസ് പ്രിൻസിപ്പൽ/ സീനിയർ നഴ്സിംഗ് ട്യൂട്ടർ തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നവരും ജൂനിയർ സൂപ്രണ്ട്, അക്കൗണ്ടന്റ് തസ്തികകളിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവരുമാണ് അപേക്ഷിക്കേണ്ടത്. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, നോട്ടിഫിക്കേഷന്‍ ശേഷം മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ഫെബ്രുവരി 26ന് മുമ്പ് രജിസ്ട്രാർ, കേരള നഴ്സസ് ആന്റ് മിഡ്വൈവ്സ് കൗൺസിൽ, റെഡ്ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
സംസ്കൃതം സാഹിത്യം: ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ 19ന്
തൃപ്പുണിത്തുറ സർക്കാർ സംസ്കൃത കോളേജിൽ സംസ്കൃതം സാഹിത്യ വിഭാഗത്തിൽ നിലവിലുള്ള ഒഴിവിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റുമാണ് യോഗ്യത. അതത് മേഖല കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റിൽ ഉൾപ്പെട്ടവരും കോളേജിയേറ്റ് ഡയറക്ടറുടെ നിർദ്ദേശാനുസരണം ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവരും ആയിരിക്കണം. യു.ജി.സി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ 19ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
അധ്യാപക നിയമനം
തിരുവനന്തപുരം: പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്കൂളില്‍ ടൂറിസം കോഴ്സ് പഠിപ്പിക്കുന്നതിന് അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിവുള്ളവരും കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവരുമായിരിക്കണം. പരമാവധി പ്രായം 39. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22 വൈകിട്ട് അഞ്ചുമണി. വിദ്യാഭ്യാസ യോഗ്യത, അപേക്ഷ എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 8848215630.
കരാര്‍ അധ്യാപക നിയമനം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്.ഡിയുടെ തിരുവനന്തപുരത്തെ മോഡല്‍ ഫിനിഷിങ് സ്കൂളില്‍ എം.ടെക് മെക്കാനിക്കല്‍ ബിരുദധാരികളില്‍ നിന്നും കരാറടിസ്ഥാനത്തില്‍ അധ്യാപകരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
താല്പര്യമുള്ളവര് ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുകളും സഹിതം ഓഫീസര്‍ ഇന്‍ ചാര്‍ജ്, മോഡല്‍ ഫിനിഷിങ് സ്കൂള്‍, സയന്‍സ് ആന്റ് ടെക്നോളജി മ്യൂസിയം ക്യാമ്പസ്, പി.എം.ജി ജംഗ്ഷന്, തിരുവനന്തപുരം-695 033ന് മുന്‍പാകെ 20ന് രാവിലെ 10.30ന് നേരിട്ട് ഹാജരാകണം. ഫോണ്‍: 0471-2307733, 8547005050.

Comments
Post a Comment