Job vacancy


 ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്

തൃശ്ശൂർ: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ എച്ച് എം ) കീഴിൽ വരുന്ന ഡി ഇ ഐ സിയിലേക്ക് കരാറടിസ്ഥാനത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. എം ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി/ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ക്ലിനിക്കൽ സൈക്കോളജി (ഡി എം ഇ കേരള) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആർ സി ഐ രജിസ്ട്രേഷൻ നിർബന്ധം. 2021 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. 20,000 രൂപയാണ് ശമ്പളത്തുക. രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഫെബ്രുവരി 12ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന ഇൻറർവ്യൂവിൽ താല്പര്യമുള്ളവർ വയസ്സ്, യോഗ്യത പ്രവർത്തിപരിചയം, രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം എത്തിച്ചേരുക.

വിശദവിവരങ്ങൾക്ക് www.arogyakeralam. gov.in എന്ന ആരോഗ്യ കേരളം വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0487 2325824

ജൈവവൈവിധ്യ ബോർഡിൽ പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഒഴിവിലേക്ക് സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യു.ജി.സി അംഗീകാരമുള്ള സർവകലാശാലയിൽ നിന്ന് ലൈഫ് സയൻസിൽ പി.എച്ച്.ഡിയും ശാസ്ത്ര സ്ഥാപനങ്ങളിൽ ലൈഫ് സയൻസിൽ സയന്റിസ്റ്റായി 10 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ യു.ജി.സി അംഗീകൃത സർവകലാശാലക്കു കീഴിലെ കോളേജിൽ അഞ്ചുവർഷത്തെ അധ്യാപന പരിചയമുള്ളവർക്ക് അപേക്ഷിക്കാം. രണ്ട് ഒഴിവുകളാണുള്ളത്. അപേക്ഷ മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, കൈലാസം, റ്റി.സി. 4/1679 (1), നമ്പർ. 43, ബെൽഹെവൻ ഗാർഡൻസ്, കവടിയാർ.പി.ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ 15 നകം ലഭിക്കണം. വിശദവിവരങ്ങൾക്ക്:www.keralabiodiversity.org.

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു ഒഴിവിലെ നിയമനത്തിന് ഇന്റർവ്യൂ നടത്തുന്നു. സയൻസ് വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനത്തിലും അക്കൗണ്ടിംഗിലും പ്രവൃത്തിപരിചയവുമുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി 36 വയസ്സ്. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. പ്രതിമാസവേതനം 19,000 രൂപ. ബയോഡേറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും ഇന്റർവ്യൂവിന് ഹാജരാക്കണം. 23ന് രാവിലെ 10ന് തിരുവനന്തപുരം പാലോട്ടെ ഇൻസ്റ്റിറ്റ്യൂട്ടിലാണ് അഭിമുഖം. വിശദവിവരങ്ങൾക്ക്: www.jntbgri.res.in.

വാക്ക് ഇന്‍ ഇന്റര്‍വ്യു

തിരുവനന്തപുരം:  ജില്ലാ ആയുഷ് മിഷനില്‍ അക്കൗണ്ടിംഗ് ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു സംഘടിപ്പിക്കുന്നു. ഗവ. അംഗീകൃത റെഗുലര്‍ കോഴ്‌സിലൂടെ ബി.കോം, ഡി.സി.എ, ടാലി എന്നീ യോഗ്യതകളുള്ളവര്‍ക്കും ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗില്‍ പ്രാവീണ്യമുള്ളവര്‍ക്കും അപേക്ഷിക്കാം.

പ്രായപരിധി പരമാവധി 40 വയസ്. പ്രതിഫലം 17,000 രൂപ.  താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ഫെബ്രുവരി 15ന് രാവിലെ പത്തുമണിക്ക് ജനറല്‍ ആശുപത്രിക്കു എതിര്‍വശം പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജരുടെ ഓഫീസിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9072650494.

Comments

Popular posts from this blog

JoBS UPDATE

എറണാകുളത്തെ ലിസി ആശുപത്രിയിലെ ഇൻഷുറൻസ് വിഭാഗത്തിലേക്ക് Front Office Executive തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു