നിരവധി തൊഴിൽ അവസരം ..പാഴാക്കല്ലെ
ഐസിഫോസിൽ കരാർ നിയമനം
സംസ്ഥാന ഐ. ടി വകുപ്പിന് കീഴിലുള്ള ഐസിഫോസിലെ പ്രോജക്ടുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രവൃത്തി പരിചയമുള്ള ബിടെക്, എംടെക്, ബി. ഇ, എം. എ, ബി എസ്സി, എം എസ്സി, എം. സി. എ, എം. ബി. എ, എം. എ ബിരുദധാരികൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: icfoss.in, 0471-2700012, 2700013, 2700014, 2413013.
ഓൺലൈൻ ഫെസിലിറ്റേറ്റർമാരെ മൂന്ന് മാസത്തേക്ക് നിയമിക്കുന്നു.
കോട്ടയം: ജില്ലയിലെ പട്ടിക വർഗ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സാങ്കേതിക സഹായം നൽകുന്നതിനും മേല്‍നോട്ടം നിര്‍വഹിക്കുന്നതിനും 58 ഓൺലൈൻ ഫെസിലിറ്റേറ്റർമാരെ മൂന്ന് മാസത്തേക്ക് നിയമിക്കുന്നു.
പ്ലസ് ടു മുതൽ യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. പ്രായപരിധി 21-35. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യതാ സർട്ടിഫിക്കറ്റിൻ്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് , മേൽവിലാസം തെളിയിക്കുന്ന രേഖയുടെ പകർപ്പ് എന്നിവ ജൂലൈ 31ന് വൈകുന്നേരം അഞ്ചിനകം വൈക്കം, മേലുകാവ് , പുഞ്ചവയൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളില്‍ നല്‍കണം.ഫോൺ: 04828- 202751
പ്രോജക്ട് ഫെല്ലോ ഒഴിവ്
കേരള വനഗവേഷണ സ്ഥാപനത്തിൽ 2022 മെയ് 31 വരെ കാലാവധിയുള്ള ഡെവലപ്പിംഗ് ലോംഗ് ടേം മോണിറ്ററിംഗ് ടൂൾസ് ആന്റ് സ്ട്രാറ്റജീസ് ഫോർ മിറ്റിഗേറ്റിംഗ് ഹ്യൂമൻ-വൈൽഡ് ലൈഫ് കോൺഫ്ളിക്റ്റ്സ് ഇൻ കേരള-ഫേസ്-1 എന്ന സമയബന്ധിത ഗവേഷണ പദ്ധതിയിൽ പ്രോജക്ട് ഫെല്ലോയുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങൾക്ക് www.kfri.res.in സന്ദർശിക്കുക.
ഹാന്‍ഡ് ഹോള്‍ഡിങ് സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെ ഒഴിവ്
കാസര്‍കോട് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നടപ്പാക്കുന്ന ഇ ഹെല്‍ത്ത് പദ്ധതിയിലേക്ക് ഹാന്‍ഡ് ഹോള്‍ഡിങ് സപ്പോര്‍ട്ടിങ് സ്റ്റാഫുകളെ നിയമിക്കുന്നു. കൂടിക്കാഴ്ച ആഗസ്റ്റ് 17 ന് ജില്ലാമെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ നടക്കും.
ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ ടി എന്നിവയിലേതെങ്കിലുമൊന്നില്‍ ഡിപ്ലോമയോ ബി എസ് സിയോ എം എസ് സിയോ ബി ടെക്കോ എം സി എയോ യോഗ്യതയുള്ളവര്‍ ആഗസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചിനകം ehealthkasaragod@gmail.com എന്ന മെയിലിലേക്ക് അപേക്ഷിക്കണം.
ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമോ ഹോസ്പിറ്റല്‍ മാനേജ്മെന്റ് സോഫ്റ്റ് വെയര്‍ ആര്റ് ഇംപ്ലിമെന്റേഷനില്‍ പ്രവൃത്തി പരിചയമോ അഭികാമ്യം. ഫോണ്‍: 9745799984

Comments
Post a Comment