Posts

തൊഴിൽ വാർത്തകൾ

Image
 ഗവ: ആയുർവേദ കോളേജ്: കരാർ അധ്യാപക നിയമനം തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് ഒക്‌ടോബർ 12ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം 10.30ന് ഹാജരാകണം. സീനിയർ സയന്റിഫിക് ഓഫീസർ ഡെപ്യൂട്ടേഷൻ ഒഴിവ് സംസ്ഥാന ഔഷധ സസ്യ ബോർഡിൽ സീനിയർ സയന്റിഫിക് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  സർക്കാർ സ്ഥാപനങ്ങളിലോ സ്വയംഭരണ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലോ ഉള്ള ജീവനക്കാർക്ക് അപേക്ഷിക്കാം.  ബയോഡാറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും അപേക്ഷക്കൊപ്പം സമർപ്പിക്കണം.  ഒക്‌ടോബർ 31 വരെ ഔഷധ സസ്യ ബോർഡിന്റെ ഓഫീസിൽ അപേക്ഷ നൽകാം.  അംഗീകൃത സർവകലാശാലയിൽ നിന്ന് ബോട്ടണിയിൽ ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദമോ ആയുർവേദ മെഡിക്കൽ സയൻസിൽ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം....

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന വിവിധ തസ്തികകളിൽ താൽകാലിക നിയമനം

  സംസ്ഥാനത്തെ സർക്കാർ സ്ഥാപനത്തിലേക്ക് സൈക്കോസോഷ്യൽ കൗൺസിലർ, കേസ്‌വർക്കർ, സെന്റർ അഡ്മിനിസ്‌ട്രേറ്റർ (റെസിഡൻഷ്യൽ) തസ്തികകളിൽ താൽകാലിക നിയമനം നടത്തുന്നു. 2020 ജനുവരി ഒന്നിന് 41 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). സൈക്കോസോഷ്യൽ കൗൺസിലർക്ക് എം.എസ്.ഡബ്ല്യൂ/എം.എ/എം.എസ്.സി സൈക്കോളജി/എം.എ സോഷ്യോളജി യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും വേണം. കേസ് വർക്കർക്ക് എൽ.എൽ.ബി/എം.എസ്.ഡബ്ല്യു യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും വേണം. രണ്ട് തസ്തികകളിലും സമാഹൃത വേതനം 15,000 രൂപയാണ്. സെന്റർ അഡ്മിനിസ്‌ട്രേറ്റർ (റെസിഡൻഷ്യൽ) തസ്തികയിൽ എൽ.എൽ.ബി/എം.എസ്.ഡബ്ല്യു യോഗ്യതയും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും വേണം. സമാഹൃത വേതനം 22,000 രൂപ. മൂന്ന് തസ്തികകളിലേക്കും വനിതാ ഉദ്യോഗാർഥികൾ മാത്രം അപേക്ഷിച്ചാൽ മതി. പ്രവൃത്തിപരിചയം വനിതാ ശിശുമേഖലയിലായിരിക്കണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഓൺലൈനായി ( www.eemployment.kerala.gov....

തൊഴിൽ വാർത്തകൾ

Image
 ലൈൻമാൻ ഇലക്ട്രീഷ്യൻ കരാർ നിയമനം ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ലൈൻമാൻ ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  എസ്എസ്എൽസിയും ഇലക്ട്രിക്കൽ എൻജിനിയറിങ് യോഗ്യതയും വേണം. പ്രായപരിധി 19-50. വിശദാംശങ്ങൾ www.cet.ac.in ൽ ലഭിക്കും. ബയോഡേറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഒക്ടോബർ 5ന് വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ്, ട്രിവാൻഡ്രം തിരുവനന്തപുരം 16 എന്ന വിലാസത്തിൽ നൽകണം. ഇളയവാത്തി തസ്തിക: അഭിമുഖം 15നും 16നും തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള വെള്ളായണി ദേവീക്ഷേത്രത്തിലെ ഇളയവാത്തി തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ഒക്‌ടോബർ 15, 16 തിയതികളിൽ തിരുവനന്തപുരം നന്തൻകോടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാന ഓഫീസിൽ നടക്കും. ഇന്റർവ്യൂ മെമ്മോ തപാലിൽ അയക്കും.  ഉദ്യോഗാർത്ഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ 30ന് മുമ്പ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസില...

മോട്ടോർ വാഹന വകുപ്പിൽ ലൈസൻസിനും രജിസ്‌ട്രേഷനും പുതിയ ഓൺലൈൻ സംവിധാനം

മോട്ടോർ വാഹന വകുപ്പിൽ വിവിധ സേവനങ്ങൾക്കായി പുതിയ ഓൺലൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തി.  ലേണേഴ്‌സ് ലൈസൻസ് (പുതിയത്/ പുതുക്കിയത്), ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എന്നിവ ഓൺലൈനിൽ പ്രിന്റ് എടുക്കാം. പുതിയ ലൈസൻസ് എടുക്കുമ്പോഴും, ലൈസൻസ് പുതുക്കുമ്പോഴും, പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോഴും വാഹന കൈമാറ്റം നടത്തുമ്പോഴും പുതിയ ആർ.സി ബുക്ക് ലഭിക്കുന്നതിനും ആർ.ടി ഓഫീസിലെ നടപടിക്രമം പൂർത്തിയാകുമ്പോൾ അപേക്ഷകന് മൊബൈൽ ഫോണിൽ സന്ദേശം ലഭിക്കും.  ഇത് എം.പരിവാഹൻ മൊബൈൽ ആപ്ലിക്കേഷനിലും ഡിജി ലോക്കറിലും ഡിജിറ്റൽ ഫോർമാറ്റിൽ ലഭിക്കും.  വാഹനപരിശോധനാ സമയത്ത് ഇത് പരിശോധന ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കാം.  15 ദിവസത്തിനകം ഡ്രൈവിംഗ് ലൈസൻസിന്റെ അസ്സൽ രേഖകൾ അപേക്ഷകന് ഓഫീസിൽ നിന്നോ തപാലിലോ ലഭിക്കും. പുതിയ പെർമിറ്റുകൾ (സ്റ്റേജ് കാര്യേജ് ഒഴികെ), പെർമിറ്റ് പുതുക്കിയത് (സ്റ്റേജ് കാര്യേജ് ഒഴികെ), താൽക്കാലിക പെർമിറ്റ് (എല്ലാത്തരം വാഹനങ്ങളുടേയും), സ്‌പെഷ്യൽ പെർമിറ്റ് (എല്ലാത്തരം വാഹനങ്ങളുടേയും), ഓതറൈസേഷൻ (നാഷണൽ പെർമിറ്റ്) എന്നിവയും ഓൺലൈനിൽ പ്രിന്റ് എടുക്കാം.  വാഹന പരിശോധനാ സമയത...

തൊഴിൽ വാർത്തകൾ

Image
സീനിയർ സയന്റിഫിക് ഓഫീസർ ഡെപ്യൂട്ടേഷൻ ഒഴിവ് സംസ്ഥാന ഔഷധ സസ്യ ബോർഡിൽ സീനിയർ സയന്റിഫിക് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സ്ഥാപനങ്ങളിലോ സ്വയംഭരണ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലോ ഉള്ള ജീവനക്കാർക്ക് അപേക്ഷിക്കാം.  ബയോഡാറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും അപേക്ഷക്കൊപ്പം സമർപ്പിക്കണം.  ഒക്‌ടോബർ 31 വരെ ഔഷധ സസ്യ ബോർഡിന്റെ ഓഫീസിൽ അപേക്ഷ നൽകാം.  അംഗീകൃത സർവകലാശാലയിൽ നിന്ന് ബോട്ടണിയിൽ ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദമോ ആയുർവേദ മെഡിക്കൽ സയൻസിൽ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.  പ്ലാന്റ്, കൃഷി, ഫോറസ്ട്രി തുടങ്ങിയ മേഖലകളിൽ പത്ത് വർഷത്തെ ഗവേഷണ പരിചയം വേണം.  പ്രതിമാസവേതനം: 40,500 – 85,000.  വിശദവിവരങ്ങൾക്ക്: www.smpbkerala.org . പ്രിൻസിപ്പാൾ തസ്തികയിൽ നിയമനം പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പാൾ തസ്തികയിലേയ്ക്ക് പ്രതിമാസം 20,000 ഓണറേറിയം വ്യവസ്ഥയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പാൾ/ സെലക്ഷൻ ഗ്രേഡ് ലക്ചറർ/ സീനിയർ ഗ്രേ...

തൊഴിൽ വാർത്തകൾ

Image
  പ്രോജക്ട് മാനേജർ ഒഴിവ് സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനി ലിമിറ്റഡിൽ (കെൽ) പ്രോജക്ട് മാനേജർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  വിശദവിവരങ്ങൾക്ക്: www.kel.co.in .  ഇ-മെയിൽ:  hr.corporate@kel.co.in . പ്രവാസികൾക്ക് സംരംഭകരാകാൻ നോർക്ക കെ.എഫ്.സി സംയുക്ത പദ്ധതി തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ  നോർക്കയും  കേരള  ഫിനാൻഷ്യൽ കോർപറേഷനും സംയുക്ത  വായ്പ പദ്ധതി ആവിഷ്‌കരിച്ചു. സംസ്ഥാനത്തെ സംരംഭങ്ങൾക്ക് പ്രോൽസാഹനം  നൽകുന്നതിന്  രൂപീകരിച്ച  ചീഫ് മിനിസ്റ്റേഴ്‌സ് എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെൻറ് പ്രോഗ്രാം  (C.M.E.D.P) പ്രകാരമാണ്  പദ്ധതി  നടപ്പാക്കുന്നത്. നോർക്കയുടെ  എൻ.ഡി.പ്രേം  വായ്പാ പദ്ധതിയിൽ  ഉൾപ്പെടുത്തി 30 ലക്ഷം  രൂപ വരെ വായ്പ അനുവദിക്കും. ഇതിൽ 15 ശതമാനം മൂലധന  സബ്‌സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപ വരെ) കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക്  ആദ്യ  നാലു  വർഷം മൂന്നു ശതമാനം പലിശ ഇളവ് ലഭിക്കും. 1...

അതിതീവ്ര മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ റെഡ് അലർട്ട്

Image
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് (Extremely Heavy rainfall) സാധ്യതയുള്ളതിനാൽ  ഇടുക്കി, കണ്ണൂർ, കാസറഗോഡ്  ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുമെന്നും വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. ശക്തമായ കാറ്റ് വീശുന്നതിനാൽ മരങ്ങൾ കടപുഴക വീണുള്ള അപകടങ്ങൾക്കും സാധ്യതയുണ്ട്. മൽസ്യ തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല. 2020 സെപ്റ്റംബർ 19 : ഇടുക്കി, കണ്ണൂർ, കാസറഗോഡ്. 2020 സെപ്റ്റംബർ 20 : ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ (Extremely Heavy) മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204....