Posts

ഒരു രൂപ പോലും ചിലവില്ലാതെ നമുക്ക് വളരെ എളുപ്പത്തിൽ വാട്ടർ ടാങ്ക് വൃത്തിയാക്കാം

Image
 ഒരു രൂപ പോലും ചിലവില്ലാതെ നമുക്ക് വളരെ എളുപ്പത്തിൽ  ആരുടെയും സഹായമില്ലാതെ വാട്ടർ ടാങ്ക് വൃത്തിയാക്കാം ഈ വീഡിയോ ഒന്നു കണ്ടൂ നോക്കൂ

പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം | കൊച്ചിയിൽ നേവി ഡ്രൈവർ ആവാം | 26,000 രൂപ തുടക്ക ശമ്പളം

Image
പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം | കൊച്ചിയിൽ നേവി ഡ്രൈവർ ആവാം | 26,000 രൂപ തുടക്ക ശമ്പളം  കൊച്ചിയിലെ ദക്ഷിണ നേവൽ കമാൻഡിൽ സിവിലിയൻ ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. നിരവധി ഒഴിവുകളുണ്ട്. പത്താം ക്ലാസ് + ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. സ്ഥിര നിയമനമാണ്. തെരഞ്ഞെടുക്കപ്പെട്ടാൽ  19,900 - 63,200 ശമ്പള സ്കെയിലിലാണ് ജോലി (തുടക്കം തന്നെ 26,000 രൂപയ്ക്ക് മുകളിൽ ശമ്പളം ലഭിക്കുന്നു. ഓഫ്‌ലൈനെയായി വേണം അപേക്ഷിക്കാൻ. അപേക്ഷ ഫീസ് വേണ്ട. Last Date: 28-08-2021 (ഓഗസ്റ്റ് 28) പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ.. നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ.. കൂടുതൽ വിവങ്ങൾക്കായി സന്ദർശിക്കുക 👇 www.joinindiannavy.gov.in

ഹയർ സെക്കൻഡറി ഒന്നാം വർഷ(പ്ലസ് വൺ) പ്രവേശനത്തിനായുള്ള ഏകജാലക അപേക്ഷ 2021 ഓഗസ്റ്റ് 24 മുതൽ ഓൺലൈനായി നൽകാം. പ്രോസ്പെക്ട്സ്, ഷെഡ്യൂൾ എന്നിവ പ്രസിദ്ധീകരിച്ചു.

Image
 🎓 *പ്ലസ് വൺ ഏകജാലക പ്രവേശനം 2021-22*  📘 ഹയർ സെക്കൻഡറി ഒന്നാം വർഷ(പ്ലസ് വൺ) പ്രവേശനത്തിനായുള്ള ഏകജാലക അപേക്ഷ 2021 ഓഗസ്റ്റ് 24 മുതൽ ഓൺലൈനായി നൽകാം. പ്രോസ്പെക്ട്സ്, ഷെഡ്യൂൾ എന്നിവ പ്രസിദ്ധീകരിച്ചു.  ⏩ *അപേക്ഷ സമർപ്പണം:* ഓഗസ്റ്റ് 24 മുതൽ  ⏩ *അപേക്ഷ നൽകാനുള്ള അവസാന തിയതി:* സെപ്റ്റംബർ 3 ⏩ *ട്രയൽ അലോട്ട്മെന്റ്:* സെപ്റ്റംബർ 7 ⏩ *ആദ്യ അലോട്ട്മെന്റ്:* സെപ്റ്റംബർ 13 ▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓

പഴയ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള നയത്തിന് ഇന്നുമുതല്‍ തുടക്കം.

Image
 രാജ്യത്തെ വാഹന ലോകത്ത് വമ്പന്‍ വിപ്ളവത്തിന് വഴിയൊരുക്കുന്ന പഴയ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള നയത്തിന് ഇന്നുമുതല്‍ തുടക്കം. ഗുജറാത്തിൽ ഇന്ന് നടക്കുന്ന നിക്ഷേപക സമിറ്റിലാണ് നയം പ്രഖ്യാപിക്കുന്നത്.  രാജ്യത്തിന്റെ വികസന യാത്രയിൽ നാഴികല്ലാകുന്ന തീരുമാനമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.  പുതിയ നയം അനുസരിച്ച് കമേഴ്സ്യൽ വാഹനങ്ങൾ  15 വർഷത്തിന് ശേഷവും സ്വകാര്യ വാഹനങ്ങൾ പരമാവധി 20 വർഷത്തിന് ശേഷവും നിരത്തിലിറക്കാനാകില്ല. പുതിയ പൊളിക്കല്‍ നയം വാഹന മേഖലയിൽ വലിയ മാറ്റം ഉണ്ടാക്കുമെന്നും രാജ്യത്തിന്റെ എല്ലാ മേഖലയിലും ഈ തീരുമാനം മാറ്റങ്ങൾ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ഗതാഗത രംഗത്ത് വലിയ മാറ്റം ഉണ്ടാകും. മാലിന്യത്തിൽ നിന്ന് സമ്പത്ത് എന്നതാണ് ഈ നയം.  10000 കോടി രൂപയുടെ അധിക നേട്ടം ഈ പദ്ധതി ഉണ്ടാക്കുമെന്നും ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത 25 വർഷം രാജ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ മേഖലയിലും മാറ്റങ്ങൾ വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.  രാജ്യത്തെ പഴയ വാഹനങ്ങല്‍ പൊളിക്കുന്നതിനുള്ള പുതിയ പൊളിക്...

കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റ് വാട്സാപ്പിലൂടെയും ഡൗൺലോഡ് ചെയ്യാം

Image
കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റ് വാട്സാപ്പിലൂടെയും ഡൗൺലോഡ് ചെയ്യാം. കേന്ദ്ര ഐടി വകുപ്പിനു കീഴിലുള്ള... 9013151515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്തശേഷം വാട്സാപ്പിൽ തുറക്കുക.... Download certificate’ എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്യുക.... ഫോണിൽ ഒടിപി ലഭിക്കും. ഇത് വാട്സാപ്പിൽ മറുപടി മെസേജ് ആയി നൽകുക.  ഈ നമ്പറിൽ കോവിനിൽ റജിസ്റ്റർ ചെയ്തവരുടെ പേരുകൾ ദൃശ്യമാകും... ആരുടെയാണോ ഡൗൺലോഡ് ചെയ്യേണ്ടത് അതിനു നേരെയുള്ള നമ്പർ ടൈപ്പ് ചെയ്താലുടൻ പിഡിഎഫ് രൂപത്തിൽ മെസേജ് ആയി ലഭിക്കുന്നതാണ്.

VACANCY FOR OMAN AND QATAR

Image
 

ലാറ്ററൽ എൻട്രി വഴി പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷ പ്രവേശനം

Image
  2021-22 അദ്ധ്യയന വർഷത്തിൽ ലാറ്ററൽ എൻട്രി വഴി പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കേരളത്തിലെ മുഴുവൻ സർക്കാർ, സർക്കാർ എയിഡഡ്, ഐ.എച്ച്.ആർ.ഡി സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിൽ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ഡിപ്ലോമ പ്രവേശനത്തിന് പ്ലസ് ടു/വി എച്ച് എസ് ഇ അല്ലെങ്കിൽ ഐ.ടി.ഐ/ കെ.ജി.സി.ഇ പാസ്സായവർക്ക് നിബന്ധനകൾ പ്രകാരം അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് എന്നിവ പഠിച്ച് പ്ലസ് ടു പാസ്സായവർക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ ഒരുമിച്ചു 50 ശതമാനം മാർക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അപേക്ഷിക്കാം. ഈ വിഷയങ്ങൾ പഠിച്ച വി.എച്ച്.എസ്.ഇ കാർക്കും പ്ലസ്ടുവിന് തുല്യതയുണ്ടെങ്കിൽ അപേക്ഷിക്കാം. രണ്ടു വർഷ ഐ.ടി.ഐ/ കെ.ജി.സി.ഇ കോഴ്‌സുകൾ പാസ്സായവർക്ക് തങ്ങളുടെ ട്രേഡുകളുമായി ബന്ധപ്പെട്ട ഡിപ്ലോമ പ്രോഗ്രാമിൽ അപേക്ഷിക്കാം. ഈ വിഭാഗക്കാർക്ക് ഒന്നാം വർഷ പ്രവേശനത്തിന് ലഭിച്ചിരുന്ന മുഴുവൻ സീറ്റുകളും ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേക്ക് നേരിട്ട് ലഭിക്കും. പോളിടെക്‌നിക് കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കോ മുൻപ് പഠിച്ചവർക്കോ അപേക്ഷിക്കാനാവില്...